ACCIDENT
ബസിൽ നിന്ന് കണ്ടക്ടർ തെറിച്ചു വീണു

കോതമംഗലം: ചെങ്കര കല്ലാനിക്കപ്പടിയിൽ ഓട്ടത്തിനിടെ കെ.എസ്.ആർ.ടി.സി. ബസിൽനിന്ന് കണ്ടക്ടർ തെറിച്ചുവീണു പരിക്ക്. പരിക്കേറ്റ കോതമംഗലം കെ. എസ്. ആർ. ടി. സി ഡിപ്പോയിലെ കണ്ടക്ടർ റഷീദിനെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് ആണ് സംഭവം. കോതമംഗലത്തുനിന്ന് വടാട്ടുപാറയ്ക്കുള്ള ബസ് ചെങ്കരക്ക് സമീപം കല്ലാനിക്കൽപ്പടിയിൽ എത്തിയപ്പോൾ റഷീദ് വാതിലിലൂടെ തെറിച്ചുവീഴുകയായിരുന്നു. വൈകിട്ടത്തെ ട്രിപ്പായതിനാൽ വിദ്യാർഥികൾ ഉൾപ്പെടെ സാമാന്യം തിരക്കും ഉണ്ടായിരുന്നു.
യാത്രക്കാർക്ക് ടിക്കറ്റ് നൽകി കൊണ്ടിരിക്കുന്നതിനി ടെയാണ് അപകടം. വാതിൽ അടച്ചിരുന്നതാണെന്ന് പറ യുന്നു. വീഴ്ചയുടെ ആഘാതത്തിൽ വാതിൽ തുറന്ന് പുറത്തേക്ക് പോയതാണെന്നാണ് വിവരം. ഓടിക്കൂടിയ നാട്ടുകാർ കണ്ടക്ടറെ കാറിൽ കീരംപാറയിലെ ക്ലിനിക്കിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി താലൂക്ക് ആശുപ ത്രിയിൽ എത്തിക്കുകയായിരുന്നു. ഡ്രൈവർ യാത്രക്കാരെ വടാട്ടുപാറയിൽ എത്തിച്ച് മടങ്ങുകയും ചെയ്തു. പരിക്ക് സാരമുള്ളതല്ലെന്ന് അധികൃതർ പറഞ്ഞു.
ACCIDENT
കാറും ബൈക്കും കൂട്ടിയിടിച്ചു: യുവാവിന് പരിക്ക്

കോട്ടപ്പടി : ഇന്ന് രാവിലെ പത്ത് മണിയോടടുത്ത് കോട്ടപ്പടി മാർ എലിയാസ് കോളേജിന് മുൻപിലുള്ള മെയിൻ റോഡിലാണ് അപകടം നടന്നത് . കാറിന്റെ മുൻ ടയറിന്റെ ഭാഗത്ത് ബുള്ളറ്റ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ എയർ ബാഗുകൾ വിരിയുകയും ചെയ്തു. അപകടത്തിൽ ബുള്ളറ്റിൽ സഞ്ചരിക്കുകയായിരുന്ന കോട്ടപ്പടി അരുവപ്പാറ സ്വദേശിയുടെ കാൽ മുട്ടിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ യുവാവിനെ ഉടൻതന്നെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇
ACCIDENT
പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

കുട്ടമ്പുഴ : ഞായപ്പിള്ളിയിൽ ഇന്ന് പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. തട്ടേക്കാട് – കുട്ടമ്പുഴ റോഡിൽ ഞായപ്പിള്ളി അറമ്പൻകുടി പാലത്തിന് സമീപമാണ് വാനും കാറും തമ്മിൽ കൂട്ടിയിടിച്ചത്. രണ്ടു വാഹനങ്ങളിലേയും ഡ്രൈവർമാർക്ക് പരിക്ക് പറ്റി. നിയന്ത്രണം വിട്ട വാൻ റോഡരികിലെ വെള്ളം കെട്ടിക്കിടക്കുന്ന ചതുപ്പിലേക്ക് പാഞ്ഞെങ്കിലും വീഴാതെ തങ്ങി നിന്നത് ആശ്വാസമായി. മുമ്പും ഇവിടെ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.
ACCIDENT
വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

മുവാറ്റുപുഴ : കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ബുധനാഴ്ച രാവിലെ 9.30ഓടെ കായനാട് ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിലാണ് സൗത്ത് മാറാടി പുളിയാനിക്കാട്ട് സുജിത്ത് പി. ഏലിയാസ് (36) മരിച്ചത്. മാറാടിയില്‍ നിന്നും മൂവാറ്റുപുഴയിലേയ്ക്ക് പോവുകയായിരുന്ന സുജിത്ത് സഞ്ചരിച്ചിരുന്ന ബൈക്കും മൂവാറ്റുപുഴയില്‍ നിന്ന് പിറവത്തേയ്ക്ക് പോവുകയായിരുന്ന കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുജിത്തിനെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. പാമ്പക്കുട ഗവണ്‍മെന്റ് ആശുപത്രിക്ക് കീഴില്‍ പത്ത് വര്‍ഷമായി സ്‌കൂളുകളില്‍ കൗണ്‍സിലറിയി പ്രവര്‍ത്തിച്ചിരുന്നു. നേഴ്സാണ് സുജിത്ത്. ഭാര്യ: സോണി.മകള്‍: നോറ ഏലിയാസ്
🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇
https://chat.whatsapp.com/DcL8RgJp47d7R9L2iom1zx
-
CRIME1 week ago
കോളേജ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ
-
NEWS1 week ago
എഴുപത് ലക്ഷം ലോട്ടറിയടിച്ചത് നെല്ലിമറ്റത്തെ ഹോട്ടൽ തൊഴിലാളിക്ക്
-
CRIME1 week ago
പെൺകുട്ടിക്ക് നേരെ ആക്രമണം: അച്ഛനേയും മകനേയും ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തു
-
CHUTTUVATTOM1 week ago
ലോട്ടറി അടിച്ച ഞെട്ടലിൽ അന്യസംസ്ഥാന തൊഴിലാളി: ഓടിയെത്തിയത് പോലീസ് സ്റ്റേഷനിലേക്ക്
-
ACCIDENT1 week ago
പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്
-
ACCIDENT22 hours ago
കാറും ബൈക്കും കൂട്ടിയിടിച്ചു: യുവാവിന് പരിക്ക്
-
NEWS5 days ago
കുട്ടമ്പുഴ – കീരംപാറ പഞ്ചായത്തുകളിൽ ബഫർ സോൺ പരിധികളിൽ 1031 നിർമ്മിതികൾ കണ്ടെത്തിയതായി വനം വകുപ്പ് മന്ത്രി
-
CRIME1 day ago
പെൺകുട്ടി മാത്രമുള്ള സമയം വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിച്ച പല്ലാരിമംഗലം സ്വദേശി അറസ്റ്റിൽ