കോതമംഗലം: സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ കോതമംഗലം ടൗണില്‍ സൂചന പണിമുടക്ക് നടത്തി. തങ്കളം, ടൗണ്‍, അങ്ങാടി മേഖലകളിലെ ചുമട്ടു തൊളിലാളികളുടെ കൂലി വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സൂചന പണിമുടക്ക് നടത്തിയത്. നിലവിലുള്ള കൂലി നിരക്കിന്റെ കാലാവധി 2020 സെപ്റ്റംബര്‍ 19 ന് അവസാനിച്ചതാണ്. നഗരത്തിലെ പ്രകടത്തിന് ശേഷം മുന്‍സിപ്പല്‍ ജംഗ്ഷനില്‍ നടത്തിയ പൊതു സമ്മേളനം സി.ഐ.ടി.യു. ഏരിയ പ്രസിഡന്റ് സി.പി.എസ്. ബാലന്‍ ഉദ്ഘാടനം ചെയ്തു.
അബു മൊയ്തീന്‍ അധ്യക്ഷനായി. എ.ജി. ജോര്‍ജ്, റോയി കെ. പോള്‍, എം.എസ്. ജോര്‍ജ്, കെ.എം. ബഷീര്‍, എം.എസ്. നിബു, ശശി കുഞ്ഞുമോന്‍, പി.സി. ഔസേപ്പ്, കെ.എ. കുഞ്ഞച്ചന്‍, ഷാജന്‍ പോള്‍, പി.എ. ഹലീല്‍, എം.എ. അലിയാര്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രശ്‌നം പരിഹരിച്ചില്ലെങ്ങില്‍ ഫെബ്രുവരി ഒന്നു മുതല്‍ അനിഞ്ചിതകാല പണിമുടക്ക് നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു.