കോതമംഗലം : എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 16.55 ലക്ഷം രൂപ ഉപയോഗിച്ച് കോതമംഗലം ടൗൺ യു പി സ്കൂളിൽ നിർമ്മിച്ച കിച്ചൺ,ടോയ്‌ലറ്റ് ബ്ലോക്കുകൾ ഉദ്ഘാടനം ചെയ്തു.മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കിച്ചൺ,ടോയ്‌ലറ്റ് ബ്ലോക്കുകളുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ചടങ്ങിൽ പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ബിൻസി തങ്കച്ചൻ,കൗൺസിലർ എൽദോസ് പോൾ,ബി പി സി സജീവ് കെ ബി,കൈറ്റ് കോർഡിനേറ്റർ എസ് എം അലിയാർ, പി പി മൈതീൻഷാ, അഡ്വക്കേറ്റ് അബു മൊയ്തീൻ,പ്രിൻസി എൽദോസ്, കെ എസ് അലിയാർ,എസ് എം സി ചെയർപേഴ്സൺ ജലജ രാജു, എം എം അനസ്,അധ്യാപക പ്രതിനിധി ബുഷ്‌റ എം ബി,എം പി റ്റി എ ചെയർപേഴ്സൺ ജിൻസി ഷൈമോൻ എന്നിവർ സന്നിഹിതരായിരുന്നു. വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ് സ്വാഗതവും സ്കൂൾ ഹെഡ്‌മിസ്ട്രസ് ഉഷ സി എം നന്ദിയും പറഞ്ഞു.
