Connect with us

Hi, what are you looking for?

NEWS

വഴിയാത്രക്കാരുടെയും വ്യാപാരികളുടെയും സമയോചിതമായ ഇടപെടൽ മൂലം ഒഴിവായത് വൻ ദുരന്തം.

കോതമംഗലം : നഗരമദ്ധ്യത്തിലെ വസ്ത്ര വിൽപ്പന ശാലയുടെ മുകളിലൂടെ കടന്നുപോകുന്ന ഇലക്ട്രിക്ക് , ടെലിവിഷൻ കേബിളുകൾക്ക് തീ പിടിക്കുകയായിരുന്നു. ഷോർട്ട് സെർക്യൂട്ട് മൂലമാകാം അപകടം നടന്നത് എന്ന് അനുമാനിക്കുന്നു. കടയുടെ മുകളിൽ തീ പിടിക്കുന്നത് ശ്രദ്ധയിൽ പെട്ട വഴിയാത്രക്കാരും വ്യാപാരികളും കൂടി തീ അണക്കുകയായിരുന്നു. തുടർന്ന് പെയ്ത മഴയും ഇതിന് സഹായിക്കുന്നതായി. വിവരം അറിയിച്ചതിനെത്തുടർന്ന് സംഭവ സ്ഥലത്തു എത്തിയ കോതമംഗലം അഗ്നി രക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥരും കൂടി ഗതാഗതം നിയന്ത്രിക്കുകയും പരിസര ഭാഗങ്ങളിൽ കൂടി വെള്ളം ഒഴിച്ച് അപകട സാധ്യത ഒഴിവാക്കുകയായിരുന്നു. സമയോചിതമയ ഇടപെടൽ നടത്തിയത് മൂലമാണ് വലിയൊരു അപകടം ഒഴിവായതെന്ന് വ്യാപാരികൾ അഭിപ്രായപ്പെട്ടു.

https://www.facebook.com/217547772037238/videos/632331150991263

 

You May Also Like

NEWS

കോതമംഗലം: കോയമ്പത്തൂരിലെ കാരി മോട്ടോര്‍ സ്പീഡ് വേയില്‍ വച്ച് നടന്ന ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാണ മത്സരങ്ങളിലൊന്നായ ഫോര്‍മുല കാര്‍ ഡിസൈന്‍ മത്സരത്തില്‍ മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിങ് കോളേജിലെ ‘ഇന്‍ഫെര്‍നോ’ ടീം...

NEWS

കോതമംഗലം: ആയൂർവേദ ദിനാചരണത്തിൻ്റെ ഭാഗമായി ഔഷധ ഗ്രാമം പദ്ധതിയുമായി വാരപ്പെട്ടിപഞ്ചായത്ത്.ഓരോ വീട്ടിലും ഓരോ ഔഷധൃക്ഷം ,സ്കൂളുകളിൽ ഔഷ തോട്ടം,പഞ്ചായത്തിൻ്റെയും ആയൂർവേദ ഡിസ്പെൻസറി, കുടുബശ്രീ എന്നിവയുടെ ആഭിമുഖ്യത്തിലാണ് നടപ്പാക്കുന്നത്. ഇതിൻ്റെ ഭാഗമായി ഔഷധ സസ്യങ്ങൾ,...

NEWS

കോതമംഗലം: സംസ്ഥാന സ്കൂൾ കായിക മേള – കോതമംഗലത്ത് ഫുഡ് കമ്മിറ്റി ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. ചരിത്രത്തിലാദ്യമായി ഒളിമ്പിക്സ്‌ മോഡലിൽ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയുടെ സ്വിമ്മിംഗ് മത്സരം നവംബർ...

NEWS

കോതമംഗലം : കോഴിപ്പിള്ളി മാർ മാത്യുസ് ബോയ്സ് ടൗൺ ഐ റ്റി ഐ യിൽ 22-24 ബാച്ചിന്റെ കോൺവെക്കേഷൻ സെറിമണി സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ചടങ്ങിൽ...

error: Content is protected !!