Connect with us

Hi, what are you looking for?

NEWS

നഗരത്തിൽ സാമുഹ്യ വിരുദ്ധരുടെ ശല്യം വർദ്ധിക്കുന്നു; അടിയന്തിരമായി നടപടി കൈകൊള്ളണമെന്ന് കോതമംഗലം മർച്ചൻ്റ്സ് യൂത്ത് വിംഗ്.

കോതമംഗലം : പി.ഒ ജംഗഷനിലെ വ്യാപാരികളും പൊതുജനങ്ങളും സാമുഹ്യ വിരുദ്ധ ശല്യം കൊണ്ട് പൊറുതുമുട്ടി, പരാതി പറഞ്ഞിട്ടും പൊലിസ് നടപടി എടുക്കുന്നില്ലന്ന് ആക്ഷേപം. കഴിഞ്ഞ കുറേ നാളുകളായി മരിയ ബാറിനെ ചുറ്റിപറ്റി നൂറുകണക്കിന് വരുന്ന സാമുഹ്യ വിരുദ്ധ സംഘം പ്രദേശത്ത് തമ്പടിക്കുകയും വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതും പതിവാണ് . നിരവധി കേസിലെ പ്രതികളും, ജയിൽ ശിക്ഷ ലഭിച്ചവരും ഉൾപ്പടെയുള്ളവരാണ് ഈ ക്രിമിനൽ സംഘത്തിലുള്ളത്. നഗരത്തിലെ മദ്യവും മയക്ക് മരുന്നു വസ്തുക്കളുടേയും മുഖ്യ ഇടനിലക്കാരാണ് ഇവർ. കൊവിഡ് കാലത്തും ഇവർ കടകളുടെ വരാന്തയിൽ മാസ്ക് ധരിക്കാതെ കൂട്ടം കൂടി തമ്പടിക്കുകയും മദ്യപിച്ച് ഭക്ഷണ വേയ്സ്റ്റ് കടകൾക്ക് മുന്നിൽ നിക്ഷേപിക്കുകയും, അവിടെെ തന്നെ കിടന്ന് ഉറങ്ങുകയും ചെയ്യും.

വ്യാപാരികൾ ആരെങ്കിലും ഇവരോട് എതിരായിപ്രതികരിച്ചാൽ സംഘം ചേർന്ന് കടകൾക്ക് മുന്നിൽ ചെന്ന് അസഭ്യവർഷം നടത്തും.ഇത്തരത്തിൽ പ്രദേശത്തെ വ്യാപാരികൾക്കുംതൊഴിലാളികൾക്കും പൊതുജനത്തിനും ഒരു പോലെ തീരാ ശല്യമായി മാറിയിരിക്കുകയാണ്. സ്ത്രീകൾ ഉൾപ്പെടെ നിരവധിയാളുകൾ ഉപജീവനത്തിനായി തൊഴിലെടുക്കുന്ന നിരവധി സ്ഥാപനങ്ങൾ സമീപത്തായി പ്രവർത്തിക്കുന്നുണ്ട്. ആൻ തിയറ്റർ മുതൽ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ വരെയുള്ള ഭാഗം ഈ സാമൂഹ്യ ദ്രോഹികളുടെ വിഹാര കേന്ദ്രമാണ്. രാവിലെ തുടങ്ങുന്ന അസഭ്യവർഷം മുഴുവൻ കേൾക്കേണ്ട ദുര്യോഗമാണ് ഈ ഭാഗത്തുള്ള ജനങ്ങൾക്കുണ്ടാകുന്നത്. ഇവർ തമ്മിൽഅടിയും ഇടിയും കൂടുന്നതിന് ആർക്കും പരാതിയില്ല പക്ഷേ ഇവരുടെ തെറി വിളി കേൾക്കാതെ ആർക്കും ഇതിലൂടെ സഞ്ചരിക്കാനാവില്ലന്ന അവസ്ഥയാണ് നിലവിലുളളത്.

കൊവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലും നിയമങ്ങൾ കാറ്റിൽ പറത്തി നടത്തുന്ന മദ്യപരുടേയും സാമുഹ്യ വിരുദ്ധരുടെയും അഴിഞ്ഞാട്ടം അവസാനിപ്പിക്കാൻ അടിയന്തിരമായി നടപടി കൈകൊള്ളണമെന്ന് കോതമംഗലം മർച്ചൻ്റ്സ് യൂത്ത് വിംഗ് മേഖലാ പ്രസിഡൻ്റ് ഷെമീർ മുഹമ്മദ് അധികാരികളോട് പരാതിയിലുടെ ആവശ്യപ്പെട്ടു.

You May Also Like

NEWS

UAE യിലെ സാമൂഹിക സേവന രംഗത്തെ സജീവ സാന്നിധ്യമായ ദുബായ് മർഹബ ലയൺസ് ക്ലബ്ബിന്റെ (ലയൺസ് ക്ലബ്‌ മിഡിൽ ഈസ്റ്റിന്റെ കീഴിൽ റെജിസ്റ്റർ ചെയ്തിരിക്കുന്ന ) 2024-2025 വർഷത്തെ പ്രസിഡന്റ് ലയൺ ജിമ്മി...

NEWS

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ സാംഖ്യ ശാസ്ത്ര വകുപ്പുകളുടെ കൂട്ടായ്മയായ “സാംഖ്യയാൻ(sankhyayaan)” ൻ്റെ ആഭിമുഖ്യത്തിൽ, ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനാചരണത്തിൻ്റെ ഭാഗമായി സ്റ്റാറ്റ്ക്വെസ്റ്റ്-2024 ഓൾ കേരള ഇൻ്റർ-സ്‌കൂൾ ക്വിസ് മത്സരം നടത്തി. കേരളത്തിലെ...

NEWS

കല്ലൂർക്കാട്: കനത്ത മഴയിലും കാറ്റിലും മേഖലയിൽ നാശനഷ്ടം. നാഗപ്പുഴ പത്തകുത്തി ഭാഗത്താണ് അതിശക്തമായ കാറ്റിലും മഴയിലും കൃഷി നാശമുണ്ടായത്. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് മഴയ്ക്കൊപ്പം കാറ്റുമുണ്ടായത്. നിരവധി വീടുകളുടെ മുകളിൽ മരം വീണു....

NEWS

കോതമംഗലം: കവളങ്ങാട് മൗണ്ട് കാർമ്മൽ പള്ളിയിൽ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കർമ്മലമാതാവിൻ്റെ തിരുനാളിന് ഇടവക വികാരി ഫാ. പയസ് കുടകശ്ശേരി കൊടിയേറ്റി. ഇന്നു മുതൽ 19 വരെ ദിവസവും വൈകുന്നേരം 5 ന്...