Connect with us

Hi, what are you looking for?

NEWS

കോതമംഗലം ടൗണിലെ 9 ലിങ്ക് റോഡുകളുടെ ആധുനിക നിലവാരത്തിൽ നവീകരിക്കുന്ന പ്രവർത്തികൾ അരംഭിച്ചു.

കോതമംഗലം: കോതമംഗലം ടൗൺ പരിധിയിലെ 9 ലിങ്ക് റോഡുകൾ 2 കോടി 50 ലക്ഷം രൂപ മുടക്കി ആധുനിക നിലവാരത്തിൽ (ബി എം & ബി സി) നവീകരിക്കുന്ന പ്രവർത്തി ആരംഭിച്ചു.

കോതമംഗലം ടൗൺ പരിധിയിലെ പ്രധാന ലിങ്ക് റോഡുകളായ തങ്കളം – എം എ കോളേജ് റോഡ്, ചെറിയ പള്ളിത്താഴം – കത്തീഡ്രൽ പള്ളി റോഡ്,കെ സി വി ജംഗ്ഷൻ – പോലീസ് സ്റ്റേഷൻ റോഡ്,മാർ ബേസിൽ സ്കൂൾ ജംഗ്ഷൻ – ടി ബി കുന്ന് – പോലീസ് ക്വോർട്ടേഴ്സ് റോഡ്,ഗവൺമെന്റ് ഹോസ്പിറ്റൽ – ബൈപാസ് റോഡ്,എ കെ ജി ഭവൻ – ബൈപാസ് റോഡ്,പി ഡബ്ല്യൂ ഡി റെസ്റ്റ് ഹൗസ് റോഡ്,മുൻസിപ്പൽ ബസ് സ്റ്റാൻ്റ് – മാർക്കറ്റ് റോഡ്,സെൻ്റ് ജോർജ് സ്കൂൾ ജംഗ്ഷൻ – കോഴിപ്പിള്ളി പാർക്ക് റോഡ് എന്നീ ഒൻപത് റോഡുകളുടെ നവീകരണ പ്രവർത്തികളാണ് ആരംഭിച്ചത്.

കാലവർഷാരംഭത്തിന് മുമ്പ് തന്നെ റോഡുകളുടെ ആധുനിക രീതിയിലുള്ള നവീകരണ പ്രവർത്തികൾ പൂർത്തികരിക്കുമെന്ന് ആന്റണി എംഎൽഎ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...

NEWS

കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായി നിൽക്കുന്ന നീണ്ടപാറ,ചെമ്പൻകുഴി പ്രദേശങ്ങളിൽ 40 ലക്ഷം രൂപ ചിലവഴിച്ച് ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്ന പ്രവർത്തി ഉടൻ ആരംഭിക്കുമെന്ന് ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : കോതമംഗലം താലൂക്കിൽ 105 പേർക്ക് പട്ടയങ്ങൾ സംസ്ഥാന തല പട്ടയ മേളയിൽ വച്ച് വിതരണം ചെയ്തു.കളമശേരി മുനിസിപ്പൽ ടൗൺ ഹാളിൽ വച്ച് നടന്ന സംസ്ഥാനതല പട്ടയ മേള വ്യവസായ,നിയമ വകുപ്പ്...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

error: Content is protected !!