Connect with us

Hi, what are you looking for?

NEWS

കോതമംഗലം നഗരത്തിനൊരു ഓക്സിജൻ പാർക്ക് പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചു

കോതമംഗലം: എന്റെ നഗരത്തിനൊരു ഓക്സിജൻ പാർക്ക് പദ്ധതിയുടെ ഭാഗമായി നൂറിൽപ്പരം ഔഷധ സസ്യങ്ങൾ നട്ടു. നഗരത്തിനൊരു ഓക്സിജൻ പാർക്ക് പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ കോതമംഗലം ഫോറസ്റ്റ് കോമ്പൗണ്ടിൽ സസ്യങ്ങൾ നട്ടുകൊണ്ട് കോതമംഗലം ജൂഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്മാരായ ശ്രീമതി ടി ബി ഫസീല ശ്രീ എം എൻ മനോജ് എന്നിവർ ചേർന്ന് ചെടികൾ നട്ടു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.  കോമ്പൗണ്ടിൽ വെച്ച് നടന്ന ഉദ്ഘാടനച്ചടങ്ങിൽ ലീഗൽ സർവീസ് സൊസൈറ്റി സെക്രട്ടറി സുലൈമാൻ കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ശ്രീ എസ് ഉണ്ണികൃഷ്ണൻ ഐ എഫ് എസ് കോതമംഗലം റേഞ്ച് ഫോറസ്റ്റ് ഓഫീസർ ശ്രീ പി കെ തമ്പി എന്നിവർ സന്നിഹിതരായിരുന്നു.

രുദ്രാക്ഷം , രക്തചന്ദനം, അകിൽ , കരിനൊച്ചി പാരിജാതം , നാഗലിംഗമരം, കരിമരം തുടങ്ങിയ നൂറിൽപരം ആയുർവേദ ഔഷധങ്ങളും മരങ്ങളും വച്ചു പിടിപ്പിക്കുകയും നഗരത്തിൽ വൃക്ഷത്തൈകൾ വച്ചു പിടിപ്പിക്കുന്നതിന് ആവശ്യകതയെക്കുറിച്ച് പ്രതിപാദിക്കുകയും ചെയ്തു. പശ്ചിമ ഘട്ടത്തിൽ തന്നെ അപൂർവമായിക്കൊണ്ടിരിക്കുന്ന വിവിധ സസ്യങ്ങളും ഇതോടൊപ്പം വെച്ചു പിടിപ്പിച്ചിട്ടുണ്ട്. ഈ പദ്ധതിക്ക് ആവശ്യമായ നൂറിൽപരം ആയുർവേദൗഷധങ്ങളും മരങ്ങളും എത്തിച്ചു നൽകിയയത് നാഗാർജുന ഹെർബൽ കമ്പനിയാണ്. പരിസ്ഥിതി പ്രവർത്തനങ്ങളുടെയും സന്നദ്ധ സംഘടന പ്രവർത്തകരുടെയും നാട്ടുകാരുടെയും വിദ്യാർത്ഥികളുടെ സാന്നിധ്യം ശ്രദ്ധേയമായി. ഈ പദ്ധതിയുടെ ആദ്യഘട്ടത്തിൽ കോതമംഗലം കോമ്പൗണ്ടിൽ പ്രകൃതിദത്തമായ രീതിയിൽ ഒരു തണ്ണീർത്തടം നിർമ്മിക്കുകയും പഴയ ഓഡുകൾ നിരത്തി ചുറ്റുമതിൽ പിടിപ്പിച്ചതും ജനശ്രദ്ധ ആകർഷിച്ചിട്ടുള്ളതാണ്. ഇവിടെ പശ്ചിമഘട്ട ജലാശയങ്ങളിൽ കണ്ടുവരുന്ന അപൂർവയിനം ജലസസ്യങ്ങളും മത്സ്യങ്ങളും വളർത്തുവാനും തീരുമാനിച്ചിരിക്കുന്നതായി വനം വകുപ്പ് വെളിപ്പെടുത്തി.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

error: Content is protected !!