Connect with us

Hi, what are you looking for?

NEWS

കോതമംഗലം മുനിസിപ്പാലിറ്റിയിൽ നഗര വഴിയോര വിപണി ആരംഭിച്ചു.

കോതമംഗലം: മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി കോതമംഗലം മുനിസിപ്പാലിറ്റിയിൽ നഗര വഴിയോര വിപണി ആരംഭിച്ചു. പദ്ധതി കോതമംഗലത്ത് ആൻ്ററണി ജോൺ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് പ്രസിഡൻ്റ് പി.എ.എം ബഷീർ ആദ്യവിൽപ്പന നിർവ്വഹിച്ചു. കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി.പി സിന്ധു പദ്ധതി വിശദീകരണം നടത്തി.

കർഷകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ പ്രയോജനപ്പെടുന്നതും, നേരിട്ടുള്ള വിപണനത്തിന് സഹായകരമാകുന്നതുമായ പദ്ധതിയാണ് നഗര വഴിയോര വിപണി. കർഷകരോ കർഷക കൂട്ടായ്മകളോ ഫാം ഫ്രഷ് ഉൽപ്പന്നങ്ങൾ നേരിട്ട് സംഭരിച്ച് വിൽപ്പന നടത്തുന്നു. മുനിസിപ്പാലിറ്റി/കോർപ്പറേഷനുകളിലാണ് പദ്ധതി. ബോക്കിലെ മറ്റു കൃഷിഭവനുകളെയും ബന്ധപ്പെടുത്തിയാണ് വിപണി പ്രവർത്തിക്കുക.


ബ്ലോക്ക് വൈസ് പ്രസിഡൻ്റ് നിസമോൾ ഇസ്മയിൽ, മുനിസിപ്പൽ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ.വി.തോമസ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ജോമി തെക്കെക്കര, കൗൺസിലർ ഷിബു കുര്യാക്കോസ്, കൃഷി ഓഫീസർമാരായ ജാസ്മിൻ തോമസ്, ജിജി ജോബ്, മനോജ്, അനീഫ, ആത്മ ബി.ടി.എം രഞ്ജിത് തുടങ്ങിയവരും പങ്കെടുത്തു. കോതമംഗലം കൃഷി അസിസ്റ്റൻ്റ് ഇ.പി സാജു നന്ദി അറിയിച്ചു.

You May Also Like

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...

NEWS

കോതമംഗലം : ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തിന്റെ പുതിയ ടെണ്ടർ ക്ഷണിക്കാൻ കിറ്റ്കോയ്ക്ക് നിർദ്ദേശം നൽകിയതായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടി...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...

error: Content is protected !!