കോതമംഗലം : തങ്കളം മാർ ബസേലിയോസ് ഡെന്റൽ കോളേജിലെ മൂന്ന് അധ്യാപകർക്ക് ഡോക്ടറേറ്റ് ലഭിച്ചു. പബ്ലിക് ഹെൽത്ത് ഡെന്റിസ്റ്ററി വിഭാഗത്തിലെ പ്രൊഫസർ ഡോ.എബി ആലുക്കൽ അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്ന് വിദ്യാർത്ഥികൾക്കിടയിലെ പുകവലിയുടെ ഉപയോഗത്തിന്റെ പഠനത്തെക്കുറിച്ചു നടത്തിയ വിഷയത്തിൽ ആണ് ഡോക്ടറേറ്റ് നൽകിയത്. പേരിയോഡോൺട്ടിക്സ് വിഭാഗത്തിലെ പ്രൊഫസർ ഡോ.കോരത് കെ. എബ്രഹാം അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്നും കൗമാരപ്രായക്കാരിൽ കണ്ടു വരുന്ന ആനുകാലിക രോഗങ്ങളുടെ പരിശോധനയും, പഠനവും എന്ന വിഷയത്തിൽ ആണ് ഡോക്ടറേറ്റ് ലഭിച്ചത്.
പബ്ലിക് ഹെൽത്ത് ഡെന്റിസ്റ്ററി വിഭാഗത്തിലെ റീഡർ ആയ ഡോ. ജേക്കബ് കുരുവിള ജവഹർ ലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയിൽ നിന്നും ഇടുക്കി ജില്ലയിലെ ഗോത്രവർഗക്കാർക്കിടയിൽ മാരകമായേക്കാവുന്ന വൈകല്യങ്ങളെ കുറിച്ചുള്ള പഠനത്തിൽ ആണ് ഡോക്ടറേറ്റ് ലഭിച്ചത്.
ഡോക്ടറേറ്റ് ലഭിച്ച അധ്യാപകരെ കോളേജിൽ ചേർന്ന സമ്മേളനത്തിൽ മാർ ബസേലിയോസ് മെഡിക്കൽ മിഷൻ അസോസിയേഷൻ സെക്രട്ടറി അഡ്വ. സി. ഐ. ബേബി മൊമെന്റോ നൽകി ആദരിച്ചു. വൈസ് പ്രസിഡന്റ് ജോമോൻ പാലക്കാടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മാർ തോമ ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ, ട്രെഷറെർ പി. പി. എൽദോസ്, പ്രിൻസിപ്പൽ ഡോ. ബൈജു പോൾ കുര്യൻ, എം. എസ്. എൽദോസ് എന്നിവർ പ്രസംഗിച്ചു.