കോതമംഗലം : നിർത്തിയിട്ടിരുന്ന തടി ലോറിയുടെ പിന്നിൽ ഓമ്നി വാനിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്; ഇന്ന് പുലർച്ചെ തങ്കളത്താണ് സംഭവം.
ഓമ്നി വാൻ ഓടിച്ചിരുന്ന തൃക്കരിയൂർ സ്വദേശി ബേസിലിനാണ് ഗുരുതരമായി പരിക്കേറ്റത്. ബേസിലിനെ കോലഞ്ചേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോതമംഗലം ഭാഗത്തു നിന്നു പെരുമ്പാവൂർ ഭാഗത്തേക്ക് വരികയായിരുന്ന ഓമ്നി വാൻ തങ്കളത്ത് നിർത്തിയിട്ടിരുന്ന തടി ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ വാനിൻ്റെ മുൻവശം പൂർണമായും തകർന്നിട്ടുണ്ട്. കോതമംഗലം പോലീസ്സ് അപകടസ്ഥലം സന്ദർശിച്ച് മേൽനടപടികൾ സ്വീകരിച്ചു. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.