കോതമംഗലം: കോതമംഗലത്തിൻ്റെ സ്വപ്ന പദ്ധതിയായ തങ്കളം കോഴിപ്പിള്ളി ന്യൂ ബൈപാസിൻ്റെ നിർമാണ പ്രവർത്തികൾ പുരോഗമിക്കുന്നു. ഒന്നാം പിണറായി സർക്കാരിൻ്റെ 2019-20 ബഡ്ജറ്റിൽ 14.5 കോടി രൂപ വകയിരുത്തിയാണ് നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചിട്ടുള്ളത്.ര ണ്ടു റീച്ചുകളിൽ ആയിട്ട് 14.5 കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആണ് ആരംഭിച്ചിട്ടുള്ളത്. തങ്കളം മുതൽ കലാ ഓഡിറ്റോറിയം വരെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. കലാ ഓഡിറ്റോറിയം മുതൽ കോഴിപ്പിള്ളി വരെയുള്ള നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് വേണ്ടി ആൻ്റണി ജോൺ എംഎൽഎയും പിഡബ്ല്യുഡി ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു.
