Connect with us

Hi, what are you looking for?

NEWS

തങ്കളം – കാക്കനാട് നാലുവരി പാത; സ്ഥലമേറ്റെടുപ്പ് സർവ്വേ നടപടികൾ അവസാന ഘട്ടത്തിൽ: റവന്യൂ വകുപ്പ് മന്ത്രി K രാജൻ.

കോതമംഗലം : തങ്കളം – കാക്കനാട് നാലുവരി പാതയുടെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട സർവ്വേ നടപടികൾ അവസാന ഘട്ടത്തിലാണെന്ന് റവന്യൂ വകുപ്പ് മന്ത്രി K രാജൻ നിയമസഭയെ അറിയിച്ചു.ആന്റണി ജോൺ MLA യുടെ നിയമസഭ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. തങ്കളം – കാക്കനാട് നാലുവരി പാതയുടെ സ്ഥലമേറ്റെടുപ്പ് നടപടികൾ വേഗത്തിലാക്കണമെന്ന് MLA നിയമസഭയിൽ ആവശ്യപ്പെട്ടു. 255 കോടി രൂപയുടെ DPR തയ്യാറാക്കിയിട്ടുള്ള കോതമംഗലം മണ്ഡലത്തിലെ പ്രസ്തുത പാതയുടെ സ്ഥലമേറ്റെടുപ്പ് നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനായി സ്പെഷ്യൽ തഹസിൽദാർ ഓഫീസ് ആരംഭിക്കുന്ന കാര്യം സർക്കാർ പരിഗണിക്കണം എന്നും MLA ആവശ്യപ്പെട്ടു.

എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലകളുടെ സമഗ്ര വികസനത്തിന് ഉതകുന്ന കോതമംഗലത്തിന്റെ സ്വപ്ന പദ്ധതിയായ പ്രസ്തുത നാലുവരിപ്പാതയുടെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട  നടപടി ക്രമങ്ങൾ പൂർത്തിയാക്കി സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കണമെന്നും MLA നിയമസഭയിൽ ആവശ്യപ്പെട്ടു. കോതമംഗലം മണ്ഡലത്തിലെ തങ്കളം – കാക്കനാട് നാലുവരി പാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയിലെ എരമല്ലൂർ വില്ലേജിലെ 5.9258 ഹെക്ടർ സ്ഥലം കാക്കനാട് – കോതമംഗലം റോഡ് വികസനത്തിനായി എൽ എ ആർ ആർ ആക്ട് 2013 പ്രകാരം ഏറ്റെടുക്കുന്നതിനുള്ള ഭരണാനുമതി പുറപ്പെടുവിപ്പിച്ചിട്ടുള്ളതും,സാമൂഹ്യാഘാത പഠനത്തിന്റെ അടിസ്ഥാനത്തിൽ വിദഗ്ദ്ധ സമിതിയുടെ പരിഗണനയ്ക്ക് സമർപ്പിച്ചിട്ടുള്ളതും വിദഗ്ദ്ധ സമിതി 30-07-2019 ന് ശുപാർശ സമർപ്പിച്ചിട്ടുള്ളതുമാണ്. പ്രസ്തുത ശുപാർശയുടെ അടിസ്ഥാനത്തിൽ എൽ എ ആർ ആർ ആക്ടിലെ സബ് സെക്ഷൻ 2 സെക്ഷൻ 8 പ്രകാരമുള്ള സമുചിത സർക്കാർ തീരുമാനം 27-11-2019 ലെ സ . ഉ ( കൈ) നമ്പർ 357/2019 റവ. പ്രകാരം പുറപ്പെടുവിച്ചിട്ടുള്ളതാണ്.

വിദഗ്ദധ സമിതി റിപ്പോർട്ട് നല്കുന്ന തീയതി മുതൽ ഒരു വർഷത്തിനുള്ളിൽ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതാണെന്ന് നിയമം അനുശാസിക്കുന്നു.എന്നാൽ പല കാരണങ്ങളാൽ ഈ കാലയളവിനുള്ളിൽ 11 (1) വിജ്ഞാപനം പുറപ്പെടുവിക്കുവാൻ സാധിച്ചിട്ടില്ലാത്തതും ആയതിനാൽ ഇത് സംബന്ധിച്ച് സർക്കാരിന്റെ വിവേചന അധികാരം ഉപയോഗിച്ച് സമയം ദീർഘിപ്പിച്ച് നല്കുന്നതിനുള്ള ശുപാർശ അംഗീകരിച്ച് 11 (1) വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിനുള്ള കാലയളവ് 30-07-2020 മുതൽ ആറ് മാസത്തേക്ക് കൂടി ദീർഘിപ്പിച്ച് 13-11-2020 ലെ സ.ഉ. (അച്ചടി) നമ്പർ 90/2020/ റവ. പ്രകാരം ദീർഘിപ്പിച്ച് നല്കിയിട്ടുള്ളതുമാണ് തുടർന്ന് 11 (1) വിജ്ഞാപനം (പ്രാഥമിക വിജ്ഞാപനം) 30-01-2021 ലെ സ . ഉ : പ്രസിദ്ധീകരിച്ചിട്ടുള്ളതും ആയതിന്റെ സർവ്വേ നടപടികൾ അവസാന ഘട്ടത്തിലുമാണ്.

11 (1) വിജ്ഞാപനം പ്രസിദ്ധീകരിച്ച് 12 മാസത്തിനകം ആയത് 30-01-2022 നകം 19 (1) പ്രഖ്യാപനം പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരുന്നു.ഇതിനായി നിലവിൽ സ്പെഷ്യൽ തഹസിൽദാർ (എൽ എ) ജനറൽ കാക്കനാട് ഓഫീസ് മുഖാന്തിരം പൊന്നും വില നടപടികൾ നടന്നു വരുന്നതായും റവന്യൂ വകുപ്പ് മന്ത്രി K രാജൻ നിയമസഭയിൽ ആന്റണി ജോൺ MLAയെ അറിയിച്ചു.

You May Also Like

NEWS

വാരപ്പെട്ടി: പഞ്ചായത്തിലെ സർക്കാർ സ്കൂളുകൾക്ക് ഫർണിച്ചറുകൾ വിതരണം ചെയ്തു. വാരപ്പെട്ടി പഞ്ചായത്ത് വാർഷിക പദ്ധതിയിൽ പെടുത്തിയാണ് കോഴിപ്പിള്ളി, വാരപ്പെട്ടി ഇളങ്ങവം സർക്കാർ സ്കൂളുകൾക്കാണ് ക്ലാസ് മുറികളിലേക്കും ഓഫീസ് കൾക്കു മുള്ള ഫർണിച്ചറുകൾ വിതരണം...

NEWS

കോതമംഗലം : നിർദ്ധനരെ ചേർത്തുപിടിക്കാനും ആവശ്യഘട്ടങ്ങളിൽ സഹായമെത്തിക്കാനും ഓരോ കമ്യൂണിസ്റ്റുകാരനും മുന്നോട്ട് വരണമെന്നത് കാലഘട്ടത്തിൻ്റ ആവശ്യമായി കാണണമെന്ന് മുൻ എം എൽ എ എൽദോ എബ്രഹാം ആഹ്വാനം ചെയ്തു. സി പി ഐ...

NEWS

കോതമംഗലം: നെല്ലിക്കുഴിയിൽ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചിറപ്പടി കമ്മ്യൂണിറ്റി ഹാളിൽ നടന്ന കലോത്സവം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ചു.ചടങ്ങിൽ...

NEWS

കോതമംഗലം: അങ്കമാലി- കാലടി കുററിലക്കര കേന്ദ്രമായി പ്രവർത്തിക്കുന്ന മധ്യ കേരളത്തിൽ ക്ഷീര കർഷക മേഖലയിലെ ഏറ്റവും വലിയ പ്രസ്ഥാനമായ പി.ഡി.ഡി.പി ഡയറിയുടെ ബോർഡ് സെക്രട്ടറിയായി കോതമംഗലം താലൂക്കിലെ പല്ലാരിമംഗലം സ്വദേശിയായ കെ.ജെ. ബോബനെതിരഞ്ഞെടുത്തു....

NEWS

കോതമംഗലം : കോതമംഗലം സെന്റ് അഗസ്റ്റിൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഓണാഘോഷം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ലോക്കൽ മാനേജർ റവ സിസ്റ്റർ പോൾസി...

ACCIDENT

പോത്താനിക്കാട് : ടയർ കടയിൽ പരിശോധനയ്ക്കായി കൊണ്ടു വന്ന കാർ നിയന്ത്രണംവിട്ട് മൂന്നു വാഹനങ്ങളിൽ ഇടിച്ച് റോഡിലേക്കുമറിഞ്ഞു. ആർക്കും പരിക്കില്ല.പോത്താനിക്കാട് സെയ്ന്റ് തോമസ് ആശുപത്രിക്കുസമീപം ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ടയർ കടയിൽ എത്തി...

NEWS

കോതമംഗലം : സിപിഐ എം കോതമംഗലം ഏരിയ കമ്മിറ്റി അംഗം, കെഎസ്കെടിയു ജില്ലാ പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച അസീസ് റാവുത്തറിന്റെ നാലാമത് അനുസ്മരണം നെല്ലിക്കുഴിയിൽ...

NEWS

കോതമംഗലം : മന്ത്രി റോഷി അഗസ്റ്റിനും എ കെ ശശീന്ദ്രനുമെതിരെ ഡീന്‍ കുര്യാക്കോസ് എംപി. കൊച്ചി- മധുര ദേശീയ പാതയുടെ പേര് പോലും തെറ്റായി പറഞ്ഞുവെന്നും ദേശീയ പാതയുടെ നേര്യമംഗലം മുതല്‍ വാളറ...

NEWS

കോതമംഗലം:- കോതമംഗലം കെ എസ് ആർ ടി സി യൂണിറ്റിൽ എ സി പ്രീമിയം സൂപ്പർഫാസ്റ്റ് ബസ്സും പുതിയ ലിങ്ക് ഫാസ്റ്റ് പാസഞ്ചർ ബസ്സും അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ സിഡിഎസിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളും അയൽക്കൂട്ടം സംഗമവും സംഘടിപ്പിച്ചു. സിൽവർ ജൂബിലിയുടെയും അയൽക്കൂട്ട സംഗമത്തിന്റെയും ഉദ്ഘാടനവും ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത്...

NEWS

കോതമംഗലം: ഉപഭോക്തൃ നിയമ പോരാട്ട വഴികളിൽ നീതി നിഷേധിക്കപ്പെട്ട അനേകരുടെ രക്ഷകനായി തുടരുകയാണ് ‘കോട്ടില്ലാ വക്കീലാ’യ കോതമംഗലം സ്വദേശി ഗോപാലൻ വെണ്ടുവഴി. നിയമബിരുദമില്ലാതിരുന്നിട്ടും ഉപഭോക്തൃ കോടതികളിൽ മറ്റുള്ളവർക്ക് വേണ്ടി കേസുകൾ വാദിച്ച് ജയിക്കുന്ന...

CHUTTUVATTOM

കോതമംഗലം:കോതമംഗലത്ത് നിന്ന് വീണ്ടും കഞ്ചാവ് പിടികൂടി. 25-ാം തീയതി തിങ്കളാഴ്ച രാത്രിയിൽ കോതമംഗലം എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും എറണാകുളം എക്സൈസ് ഇൻറലിജൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ...

error: Content is protected !!