UAE യിലെ സാമൂഹിക സേവന രംഗത്തെ സജീവ സാന്നിധ്യമായ ദുബായ് മർഹബ ലയൺസ് ക്ലബ്ബിന്റെ (ലയൺസ് ക്ലബ് മിഡിൽ ഈസ്റ്റിന്റെ കീഴിൽ റെജിസ്റ്റർ ചെയ്തിരിക്കുന്ന ) 2024-2025 വർഷത്തെ പ്രസിഡന്റ് ലയൺ ജിമ്മി കുര്യന്റെയും ഡയറക്ടർ ബോർഡ് അംഗങ്ങളുടെയും ഇൻസ്റ്റലേഷൻ ചടങ്ങ് ജൂൺ 16 നു ദുബായിൽ വച്ച് നടത്തപെട്ടു .
ലയൺസ് ക്ലബ് മിഡിൽ ഈസ്റ്റ് സോണൽ ചെയർ പേഴ്സൺ ലയൺ സന്തോഷ് കുമാർ ഇൻസ്റ്റലേഷൻ ഓഫീസർ ആയ ചടങ്ങിൽ ദുബായ് മർഹബ ലിയോ ക്ലബ്ബിന്റെ 2024-2025 പ്രസിഡന്റ് ലിയോ ഹന്നാവേ അനുരയും ടീം അംഗങ്ങളും കൂടി സ്ഥാനം ഏറ്റെടുത്തു.
ദുബായ് മർഹബ ലയൺസ് ക്ലബ്ബിന്റെ ഈ വർഷത്തെ പ്രഥമ സർവീസ് പ്രൊജക്റ്റ് ആയ കേരളത്തിലെ കോതമംഗലം താലൂക് ആശുപത്രിക്കു പേയ്‌മെന്റ് ഗേറ്റ് വേ ഉൾപ്പെടുത്തി ഒരു വെബ്‌സൈറ്റ് നിർമിക്കുന്ന പ്രവൃത്തിയുടെ ഉത്ഘാടനം യാകോബായ സഭയുടെ UAE & ഡൽഹി ബിഷപ്പ് കുരിയാക്കോസ് മാർ യുസേബിസ് നിർവഹിച്ചു. ഈ വെബ്സൈറ് നിലവിൽ വരുന്നതോടെ , പൂർണമായും പേയ്‌മെന്റ് സംവിധാനത്തോട് കൂടി മുൻകൂട്ടി ഡോക്ടർക്കു അപ്പോയ്ന്റ്മെന്റ് എടുക്കാനും , ലബോറട്ടറി സേവനങ്ങൾക്ക് ഓൺലൈൻ പേയ്മെന്റ് ചെയ്യാൻ സാധിക്കുന്ന കേരളത്തിലെ പ്രഥമ സർക്കാർ ആശുപത്രി ആയി കോതമംഗലം താലൂക്ക് ഹോസ്പിറ്റൽ മാറും എന്ന് സ്ഥാനം ഏറ്റ പ്രസിഡന്റ് ലയൺ ജിമ്മീ കുര്യൻ അറിയിച്ചു .
അംഗങ്ങളുടെ സമഗ്രമായ വിവരങ്ങളും വരുന്ന ഒരു വര്ഷത്തെ സാമൂഹിക സേവന പ്രവർത്തനങ്ങളുടെ വിശദശാംശങ്ങളും ഉൾപ്പെടുത്തിയ ഡയറക്ടറിയും യോഗത്തിൽ പ്രകാശനം ചെയ്യപ്പെട്ടു.
ലയൺസ് ക്ലബ് മിഡിൽ ഈസ്റ്റ് കൺട്രി ഓഫീസർ ലയൺ ശില്പ ശ്രീനിവാസ് ,UAE യിലെ മറ്റു ലയൺസ് ക്ലബ്ബ് ഭാരവാഹികളും മർഹബ ക്ലബ്ബ്അംഗങ്ങളുടെ കുടുംബങ്ങളും കൂടി ഉൾപ്പെട്ട ചടങ്ങു സംഗീത നിശയോട് കൂടി രാത്രി 11 മണിക്ക് സമാപിച്ചു .