കോതമംഗലം : കൈകാലുകൾ ബന്ധിച്ച് വേമ്പനാട്ട് കായൽ നീന്തി കടന്ന സഹോദരങ്ങളായ ജോസഫിനേയും ജോർജ്ജിനെയും അനുമോദിച്ചു. ആന്റണി ജോൺ എം എൽ എ യും മുനിസിപ്പൽ ചെയർമാൻ കെ കെ ടോമിയും കുട്ടികളുടെ വീട്ടിലെത്തി അനുമോദിച്ചു. കോതമംഗലം തച്ചിൽ വീട്ടിൽ ജയൻ ജോയി – ജീഷ ജയൻ ദമ്പതികളുടെ മക്കളാണ് ജോസഫ് ജയനും ജോർജ്ജ് ജയനും. മലയിൻകീഴ് ഫാദർ ജെ ബി എം സ്കൂളിലെ ആറ്,ഏഴ് ക്ലാസുകളിലെ വിദ്യാർത്ഥികളാണ് ഇരുവരും.