Connect with us

Hi, what are you looking for?

NEWS

കോതമംഗലം താലൂക്കിൽ 30 പേർക്ക് പട്ടയം അനുവദിച്ചു: ആന്റണി ജോൺ എം എൽ എ

കോതമംഗലം: കോതമംഗലം താലൂക്കിൽ 5 വില്ലേജുകളിലായി 30 പേർക്ക് പുതിയതായി പട്ടയം അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു .കുട്ടമ്പുഴ 14,നേര്യമംഗലം 8,കടവൂർ 6,വാരപ്പെട്ടി 1, കീരംപാറ 1 എന്നിങ്ങനെ 30 പേർക്കാണ് പട്ടയം അനുവദിച്ചിട്ടുള്ളത്. കുട്ടമ്പുഴ വില്ലേജിൽ ആനീസ് എൽദോസ് പോക്കാട്ട്, ഷൈല പരീത് പാലക്കാട്ട് , അൽഫോൻസ തോമസ് പൊട്ടയ്ക്കൽ, ത്രേസ്യാമ്മ തെങ്ങുംതെറ്റയിൽ, കെ കെ ഷാജു കുളങ്ങാട്ടിൽ, ബിജു പി ബി പുളിയൻ, സിനി ടോണി അള്ളുംപുറത്ത്, ബിബിൻ തോമസ് മൈപ്പാൻ, ആശ മനോജ് കളപ്പുരക്കൽ, രമ്യ റ്റി കെ ഓലിക്കണ്ടത്തിൽ , രശ്മി റ്റി കെ തടിക്കാട് , രഞ്ജിനി റ്റി കെ തടിക്കാട് , കൃഷ്ണൻകുട്ടി ആചാര്യ ആന്റ് രാഹുൽ ദേവ് റ്റി കെ തടിക്കാട്, യു കെ ശശിധരൻ ഉതിരാലമറ്റത്തിൽ. നേര്യമംഗലം വില്ലേജിൽ കുഞ്ഞമ്മ ജോൺ മണ്ഡപത്തിൽ, തങ്കമണി പാറേക്കാട്ടിൽ, തങ്കമണിയമ്മ വടക്കേക്കര , ബിസ്മി എം കരീം പുളിമൂട്ടിൽ , അലിയാർ പരീത് പറമ്പിൽ , ജോസ് എൻ ജെ നടുക്കുടിയിൽ,സുമേഷ് കെ പി തുണ്ടുകണ്ടം, പങ്കജാക്ഷി വേലായുധൻ തുണ്ടുകണ്ടം.കടവൂർ വില്ലേജിൽ അഷ്റഫ് മുണ്ടിക്കുന്നേൽ , താജുദ്ദീൻ എം എം മുണ്ടിക്കുന്നേൽ, അൻസാർ കെ കെ കണിച്ചാട്ട് , ജോസ് വി വി വിലങ്ങപ്പാറ, എം കെ അശോകൻ വടക്കും പറമ്പിൽ, ബോസ് വടക്കും പറമ്പിൽ. വാരപ്പെട്ടി വില്ലേജിൽ റസിയ ഷാനവാസ് ഇടിയറപുത്തൻപുര.കീരംപാറ വില്ലേജിൽ ഷൈലജ സുഭാഷ് ചവരാംകുഴി എന്നിവർക്കാണ് പട്ടയം അനുവദിച്ചിട്ടുള്ളത്.

ജൂൺ 19-)0 തീയതി കളമശ്ശേരിയിൽ വച്ച് പട്ടയങ്ങൾ വിതരണം ചെയ്യുമെന്നും പട്ടയത്തിന് അർഹരായവരെല്ലാം രാവിലെ 10 മണിക്ക് മുൻപായി തന്നെ കളമശ്ശേരി ടൗൺ ഹാളിൽ എത്തി ചേരണമെന്നും എം എൽ എ പറഞ്ഞു . അർഹരായ മുഴുവൻ പേർക്കും സമയബന്ധിതമായി തന്നെ പട്ടയം ലഭ്യമാക്കുന്നതിന് വേണ്ടിയിട്ടുള്ള നടപടികൾ കോതമംഗലം താലൂക്കിൽ പുരോഗമിക്കുകയാണെന്നും ഇതിനായി താലൂക്കിൽ ഒരു സ്പെഷ്യൽ ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നും എം എൽ എ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....