Connect with us

Hi, what are you looking for?

NEWS

കോതമംഗലം താലൂക്കിലെ പട്ടയവിതരണം-ലാൻഡ് അസൈൻമെൻറ് കമ്മിറ്റി ചേർന്നു.

കോതമംഗലം : കോതമംഗലം താലൂക്കിലെ മുൻസിപ്പാലിറ്റി, പഞ്ചായത്ത് പ്രദേശങ്ങളുടെ പട്ടയ വിതരണവുമായി ബന്ധപ്പെട്ട് ലാൻഡ് അസൈൻമെൻറ് കമ്മിറ്റി കോതമംഗലം എം എൽ എ ശ്രീ. ആൻറണി ജോണിൻ്റെ അധ്യക്ഷതയിൽ ചേർന്നു. ഇന്ന് ചേർന്ന അസൈൻമെൻറ് കമ്മിറ്റി 299 പട്ടയ അപേക്ഷകൾ അംഗീകരിച്ചു. 2022- മേയ് 7 ന് നടക്കുന്ന പട്ടയമേളയ്ക്ക് മുന്നോടിയായി ബാക്കിയുള്ള അപേക്ഷകളിലെ നടപടിക്രമം പൂർത്തികരിച്ചുകൊണ്ട് അവശേഷിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതിനായി ഈ മാസം അവസാനത്തോടെ വീണ്ടും അസൈൻമെൻ്റ് കമ്മിറ്റി കൂടുമെന്ന് അറിയിച്ചു. താലൂക്കിലെ അവശേഷിക്കുന്ന അർഹരായ മുഴുവൻ പേർക്കും സമയബന്ധിതമായി പട്ടയം വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി എംഎൽഎ അറിയിച്ചു.

ഇന്ന് ചേർന്ന അസൈൻമെൻ്റ് കമ്മിറ്റിയിൽ പഞ്ചായത്ത് പ്രസിഡൻ്റുമാരായ പി കെ ചന്ദ്രശേഖരൻ നായർ, മിനി ഗോപി, കാന്തി വെള്ളക്കൈയ്യൻ, സൈജൻറ് ചാക്കോ, സീമ സിബി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശ്രീമതി റഷീദ സലിം, കെ കെ ഡാനി, മുനിസിപ്പൽ കൗസിലർമാരായ അഡ്വ സിജു ഏബ്രഹാം, സിജോ വർഗീസ്, മുവാറ്റുപുഴ റവന്യൂ ഡിവിഷൻ ഓഫീസർ അനി പി എൻ, വിവിധ രാഷ്ട്രീയ കക്ഷി പ്രധിനിധികളായ കെ കെ ശിവൻ, എം എസ് എൽദോസ്, എം കെ രാമചന്ദ്രൻ, സി എസ് മുഹമ്മദ്, സാജൻ അമ്പാട്ട്, വി വി കുര്യൻ, അഡ്വ അബു മൊയ്തീൻ, മനോജ് ഗോപി, അലി എ എം, ബേബി പൗലോസ്, ജോയി പൗലോസ്, വി സി കുര്യൻ, കോതമംഗലം തഹസിൽദാർ റേയ്‌ച്ചൽ കെ വർഗീസ്, ഭൂരേഖ തഹസിൽദാർ നാസർ കെ എം, എന്നിവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തിലെ ഇളംബ്ര മുഹ്‌യുദ്ധീൻ ജുമാ മസ്ജിദിന് മുന്നിൽ ആലുവ – മൂന്നാർ റോഡിനോട് ചേർന്ന് അപകടാവസ്ഥയിലായ ആൽമരം മുറിച്ചു മാറ്റാൻ നടപടിയായി. 80 വർഷം പഴക്കമുള്ള പാലയും ആൽമരവും...

NEWS

  കോതമംഗലം: അഖില കേരള വായനോത്സവത്തിന്റെ കോതമംഗലം താലുക്ക്തല വായനാ മത്സരം നടന്നു. ടൗൺ യു പി സ്കൂളിൽ ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ ഒ...

NEWS

കോതമംഗലം : അഖില കേരള നീന്തൽ മത്സരം “ദി ഷാർക്ക് ചലഞ്ച് 2025” കോതമംഗലം എം എ കോളേജ് സ്വിമ്മിംഗ് പൂൾ കോംപ്ലക്സിൽ സംഘടിപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.എം...

NEWS

കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് ആരോഗ്യ മേഖലയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി 2,3,4 വാര്‍ഡുകള്‍ പ്രവര്‍ത്തനപരിധിയില്‍ വരുന്നതും 3-ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്നതുമായ ജനകീയ ആരോഗ്യ കേന്ദ്രത്തിന് 2025-26 വാര്‍ഷിക...

NEWS

കോതമംഗലം :കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകരും, വിദ്യാർത്ഥികളും കോതമംഗലം കെ എസ് ആർ ടി സി യൂണിറ്റിൽ ഔഷധസസ്യങ്ങൾ വെച്ചുപിടിപ്പിച്ച് ഹരിത വൽക്കരിക്കുന്ന ” മെഡിഗ്രീൻസ് ” പദ്ധതിയുടെ...

NEWS

കോതമംഗലം : പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിലെ മാവുടി ഗവ. എൽപി സ്കൂളിൽ വർണ്ണ കൂടാരം പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടന്നു. ഉദ്ഘാടനം ആൻറണി ജോൺ എം എൽ.എ നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ഖദീജ മുഹമ്മദ്...

NEWS

കോതമംഗലം : പല്ലാരി മംഗലം പഞ്ചായത്തിലെ പൈമറ്റം ഗവ യു പി സ്കൂളിലെ വർണ്ണ കൂടാരം പദ്ധതിയുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് അധ്യക്ഷത വഹിച്ച...

NEWS

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ കുപ്പശ്ശേരിമോളം അംഗൻവാടി സ്മാർട്ട് ആക്കി നവീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോതമംഗലം എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം...

NEWS

കോതമംഗലം : കോതമംഗലം നഗരസഭയുടെ നവീകരിച്ച മാർക്കറ്റ് സമുച്ചയത്തിന്റെയും,കോതമംഗലം പട്ടണത്തിൽ വിവിധയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള 70 ഓളം വരുന്ന സി.സി.ടി.വി. നിരീക്ഷണ ക്യാമറ കളുടെയും ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ യുടെ...

NEWS

കോതമംഗലം: സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ മലർത്തിയടിക്കാം മയക്കുമരുന്നിനെ എന്ന സന്ദേശവുമായി അഖില കേരള പഞ്ചഗുസ്തി മത്സരം സംഘടിപ്പിച്ചു. 14 ജില്ലകളിൽ നിന്നും ദേശീയ അന്തർദേശീയ മത്സരങ്ങളിൽ മികവ് തെളിയിച്ച കായികതാരങ്ങൾ...

NEWS

കോതമംഗലം:ലോക ഫിസിയോതെറാപ്പി ദിനാചരണം സംഘടിപ്പിച്ചു.കവളങ്ങാട് ഏരിയാ കനിവ് പെയിൻ ആൻ്റ് പാലിയേറ്റീവ് കെയറിൻ്റെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത്. നെല്ലിമറ്റത്തെ കനിവിന്റെ സൗജന്യ ഫിസിയോതെറാപ്പി സെൻട്രൽ നടന്ന ദിനാചരണത്തിന്റെ ഉദ്ഘാടനം ആൻറണി ജോൺ എംഎൽഎ നിർവഹിച്ചു....

NEWS

കോതമംഗലം :വ്യത്യസ്തമായി കോഴിപ്പിള്ളിയിലെ ഓണാഘോഷം. കോഴിപ്പിള്ളി കുടമുണ്ട കവല യുവജന വേദിയുടെ ഓണാഘോഷം സാധാരണയിലും വ്യത്യസ്തമായ മത്സരങ്ങൾ കൊണ്ട് ശ്രദ്ധേയമായി. ചെളി ക്കണ്ടത്തിലെ ഓട്ടവും, ചെളിക്കണ്ടത്തിലെ ഫുഡ്‌ ബോൾ മത്സരവും കാണികൾക്ക് ഏറെ...

error: Content is protected !!