Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം താലൂക്ക് ആശുപത്രിയിൽ പുതിയ ഓർത്തോ ഡോക്ടർ ചാർജ് എടുത്തു – ആന്റണി ജോൺ MLA

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ പുതിയ ഓർത്തോ ഡോക്ടർ ചാർജ് എടുത്തതായി ആന്റണി ജോൺ MLA അറിയിച്ചു. മുവാറ്റുപുഴ താലൂക്ക് ആശുപത്രിയിലെ ഓർത്തോഡോക്ടർ ആയിരുന്ന ഡോ: ജെയിംസ് പെരേര ആണ് കോതമംഗലം താലൂക്ക് ആശുപത്രിയിൽ നിയമിച്ചത്. കോതമംഗലം താലൂക്ക് ആശുപത്രിയിലെ ഓർത്തോഡോക്ടർ ആയിരുന്ന ഡോക്ടർ പ്രദീപ് നായർ ശൂന്യവേതന അവധിക്ക് അപേക്ഷ സമർപ്പിച്ചതിനെ തുടർന്ന് ഓർത്തോ വിഭാഗത്തിൽ ഡോക്ടറുടെ സേവനം ലഭിക്കാത്തത് സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുകയും തുടർന്ന് 3 ദിവസം ഓർത്തോഡോക്ടറുടെ സേവനം ലഭ്യമാക്കുന്നതിനു വേണ്ട താല്കാലിക ക്രമീകരണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ നൂറ് കണക്കിന് രോഗികൾ നിത്യേന ആശ്രയിക്കുന്ന കോതമംഗലം താലൂക്ക് ആശുപത്രിയിൽ എല്ലാ ദിവസവും ഓർത്തോഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്ന ആവശ്യം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയതിന്റെ ഭാഗമായി പുതിയ ഓർത്തോഡോക്ടറെ നിയമിക്കുകയാണുണ്ടായത്. പുതിയ ഡോക്ടർ ഇന്നലെ മുതൽ ചാർജ് എടുത്തതായി MLA അറിയിച്ചു

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....