കോതമംഗലം : കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ കോതമംഗലം താലൂക്കിൽ 550 പേരാണ് ഇന്നത്തെ കണക്ക് പ്രകാരം (28-06-2020) ഹോം ക്വാറന്റയ്നിൽ കഴിയുന്നതെന്ന് ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു. നെല്ലിക്കുഴി പഞ്ചായത്ത് 57,വാരപ്പെട്ടി പഞ്ചായത്ത് 46,കോട്ടപ്പടി പഞ്ചായത്ത് 33,പിണ്ടിമന പഞ്ചായത്ത് 59,കീരംപാറ പഞ്ചായത്ത് 39,കുട്ടമ്പുഴ പഞ്ചായത്ത് 53,പല്ലാരിമംഗലം പഞ്ചായത്ത് 44,കവളങ്ങാട് പഞ്ചായത്ത് 51,പോത്താനിക്കാട് പഞ്ചായത്ത് 34,പൈങ്ങോട്ടൂർ പഞ്ചായത്ത് 31,കോതമംഗലം മുൻസിപ്പാലിറ്റി 103 എന്നിങ്ങനെ 550 പേരാണ് വീടുകളിൽ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിൽ കഴിയുന്നവർ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും എംഎൽഎ അഭ്യർത്ഥിച്ചു.
