Connect with us

Hi, what are you looking for?

NEWS

കാലവർഷക്കെടുതി ; ഒറ്റപ്പെട്ട പ്രദേശങ്ങൾ സന്ദർശിച്ചു.

കോതമംഗലം : കാലവർഷക്കെടുതിയെ തുടർന്ന് ഒറ്റപ്പെട്ട് പോയ കുട്ടമ്പുഴയിലെ വിവിധ പ്രദേശങ്ങളിൽ ആൻ്റണി ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ റവന്യൂ സംഘം സന്ദർശനം നടത്തി. കഴിഞ്ഞ കുറെ ദിവസങ്ങളായി പെയ്യുന്ന ശക്തമായ മഴയെ തുടർന്ന് പൂയംകുട്ടി പുഴയിൽ ജലനിരപ്പ് കുത്തനെ ഉയർന്നതിനെ തുടർന്ന് വിവിധ പ്രദേശങ്ങൾ ഒറ്റപ്പെട്ടിരുന്നു. പുഴയിൽ ജല നിരപ്പ് ഉയർന്നതിനെ തുടർന്ന് ദിവസങ്ങളായി ബ്ലാവന കടത്തും, മണികണ്ഠംചാൽ ചപ്പാത്തും വഴിയുള്ള യാത്ര പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.

ഇത്തരത്തിൽ ഒറ്റപ്പെട്ട് പോയ വിവിധ പ്രദേശങ്ങൾ സംഘം സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഈ പ്രദേശങ്ങളിൽ അവശ്യ സാധനങ്ങളും,വൈദ്യ സഹായവും ഉറപ്പ് വരുത്തുവാൻ എംഎൽഎ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്കി.

ദുരന്ത നിവാരണ അതോറിറ്റി ഡെപ്യൂട്ടി കളക്ടർ അമൃത വല്ലിയമ്മാൾ,തഹസിൽദാർ റേയ്ച്ചൽ കെ വർഗ്ഗീസ്,പഞ്ചായത്ത് പ്രസിഡൻ്റ് സന്ധ്യാ ലാലു തുടങ്ങിയവരും എംഎൽഎയോടൊപ്പം ഉണ്ടായിരുന്നു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...