കോതമംഗലം : കോതമംഗലം താലൂക്ക് വികസന സമിതിയോഗം ആന്റണി ജോണ്‍ എം എൽ എ യുടെ അധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷന്‍ ഹാളില്‍ വച്ച് നടത്തപ്പെട്ടു.താലൂക്കിലെ വിവിധ മേഖലകളില്‍ ശക്തമായ കാറ്റിലും വെള്ളപ്പൊക്കത്തിലും താമസ വീടുകള്‍ക്കും,കാര്‍ഷിക വിളകള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുളളവര്‍ക്ക് ധനസഹായം നല്‍കുന്നതിനുളള നടപടികള്‍ സ്വീകരിച്ചുവരുന്നതായി യോഗത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.മനുഷ്യജീവന് ഭീഷണിയായി റോഡുകള്‍ക്ക് ഇരുവശവും നില്‍ക്കുന്ന മരങ്ങൾ മുറിച്ച്മാറ്റുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. തങ്കളം ഭാഗത്ത് റോഡില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ശാശ്വത പരിഹാരം കാണുവാന്‍ സാധിച്ചതായി യോഗം വിലയിരുത്തി. യോഗത്തില്‍ കോട്ടപ്പടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി,പിണ്ടിമന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു കവളങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ,കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യന്‍,നഗരസഭ കൗണ്‍സിലര്‍ കെ എ നൗഷാദ്,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ കെ ദാനി,റാണിക്കുട്ടി ജോര്‍ജ്ജ്,മുവാറ്റുപുഴ എം എല്‍ എ പ്രതിനിധി അഡ്വക്കേറ്റ് അജു മാത്യൂ,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍,തഹസില്‍ദാര്‍ ജെസ്സി അഗസ്റ്റിന്‍,വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
