കോതമംഗലം : കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി ജോണ്‍ എം എൽ എ യുടെ അദ്ധ്യക്ഷതയില്‍ മിനി സിവിൽ സ്റ്റേഷന്‍ ഹാളില്‍ വച്ച് നടന്നു. കുടമുണ്ട പാലം – സ്ഥലം ഉടമയുമായി ചർച്ച ചെയ്ത് പ്രശ്ന പരിഹാരത്തിലേക്ക് എത്തുന്നതായി എം എൽ എ യോഗത്തെ അറിയിച്ചു. താലൂക്ക് പരിധിയില്‍ പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍,നഗരസഭ പരിധിയില്‍ വര്‍ദ്ധിച്ചു വരുന്ന കയ്യേറ്റങ്ങൾ തടയൽ തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ചയായി. താലൂക്ക് പരിധിയില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗം തടയുന്നതിനായി പോലീസ്, എക്സൈസ്,വിവിധ സാമൂഹ്യ രാഷ്ട്രീയ സംഘടനകള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവരെ യോജിപ്പിച്ചു കൊണ്ടുളള പ്രവര്‍ത്തനങ്ങൾ നടപ്പിലാക്കാന്‍ യോഗം തീരുമാനിച്ചു.കീരമ്പാറ പഞ്ചായത്ത് പ്രസിഡന്റ് വി സി ചാക്കോ,വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേരന്‍ നായര്‍,നഗരസഭ കൗൺസിലർ കെ എ നൗഷാദ്,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍,ഭൂരേഖ തഹസില്‍ദാര്‍ നാസര്‍ കെ എം,വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
