Connect with us

Hi, what are you looking for?

NEWS

ദേശീയ പാതയിൽ പല മേഖലകളിലും അടിക്കടി ഉണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കാൻ എൻ എച്ച് എ ഐ അടിയന്തരമായി തയ്യാറാകണമെന്ന് കോതമംഗലം താലൂക്ക് വികസന സമിതി യോഗം

കോതമംഗലം: കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ പാതയുടെ അശാസ്ത്രീയ നിർമ്മാണം മൂലം കോതമംഗലം മണ്ഡലത്തിലൂടെ ദേശീയപാത കടന്നുപോകുന്ന പല പ്രദേശങ്ങളിലും, അടിക്കടി വലിയ വെള്ളക്കെട്ടാണ് രൂപപ്പെടുന്നത്. ടി വിഷയം അടിയന്തരമായി പരിഹരിക്കാൻ ദേശീയപാത അധികൃതർ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. മണികണ്ഠൻ ചാൽ ചപ്പാത്തിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ബിജുവിനായി ആറു ദിവസം നടന്ന തിരച്ചിലിൽ പങ്കാളികളായ ഏവർക്കും എം എൽ എ യോഗത്തിൽ പ്രത്യേകമായി നന്ദി രേഖപ്പെടുത്തി .

കാല വർഷക്കെടുതിയിൽ ഉണ്ടായ നാശനഷ്ടങ്ങളെ സംബന്ധിച്ച് യോഗം വിശദമായി ചർച്ച ചെയ്തു. വീടുകൾക്കും കൃഷി ഉൾപ്പെടെ ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങൾക്ക് സമയബന്ധിതമായി തന്നെ നഷ്ടപരിഹാരം ലഭ്യമാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ പ്രത്യേകമായി ശ്രദ്ധിക്കണമെന്ന് യോഗം നിർദ്ദേശിച്ചു.കുട്ടമ്പുഴ-വെള്ളാരംകുത്ത്- മണികണ്ഠൻ ചാൽ കെ എസ് ആർ ടി സി ബസ് സർവീസും,കോതമംഗലം നെല്ലിമറ്റം – വാളാച്ചിറ – പൈങ്ങോട്ടൂർ കെ എസ് ആർ ടി സി ബസ് സർവീസും മുടക്കം വരാതെ നടത്തുന്നുണ്ടെന്ന് KSRTC അധികൃതർ ഉറപ്പുവരുത്തണമെന്ന് യോഗം നിർദ്ദേശിച്ചു. കോതമംഗലം മണ്ഡലത്തിൽ വന്യമൃഗ ശല്യം തടയുന്നതിന് പ്രഖ്യാപിച്ചിട്ടുള്ള ഫെൻസിങ്,ഹാങ്ങിങ് ഫെൻസിങ്, ട്രഞ്ച് എന്നീ പദ്ധതികളുടെ കാര്യക്ഷമവും സമയബന്ധിതവുമായ പൂർത്തീകരണം ബന്ധപ്പെട്ട ഡി എഫ് ഒ മാർ ഉറപ്പുവരുത്തണമെന്നും യോഗം നിർദേശിച്ചു. കോതമംഗലം താലൂക്കിലെ വനം മേഖലയോട് ചേർന്നുവരുന്ന പല പ്രദേശങ്ങളിലും വന്യമൃഗങ്ങളുടെ സാന്നിധ്യം പതിവായി കണ്ടുവരുന്ന സാഹചര്യത്തിൽ വനം വകുപ്പിന്റെ കൃത്യമായ നിരീക്ഷണവും ജാഗ്രതയും ഉണ്ടാകണമെന്ന് യോഗം നിർദേശിച്ചു. രാസ- ലഹരി വ്യാപനം തടയുന്നതിനായി എക്സൈസ്- പോലീസ് വകുപ്പുകൾ സ്വീകരിച്ചു വരുന്ന നടപടികൾ കൂടുതൽ കർശനമായി ജനങ്ങൾ മുന്നോട്ടു കൊണ്ടുപോകണമെന്ന് യോഗം നിർദ്ദേശിച്ചു. കാലവർഷ വ്യതിയാനം മുന്നിൽ കണ്ട് അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റുന്നതിന് വേണ്ട നടപടികൾ ബന്ധപ്പെട്ട വകുപ്പ് മേധാവികൾ കൈക്കൊള്ളണമെന്നും അപകട ഭീതി ഒഴിവാക്കണമെന്നും യോഗം നിർദ്ദേശിച്ചു.

കോതമംഗലം പട്ടണത്തിലും സമീപ പ്രദേശങ്ങളിലുമായി പ്രധാന റോഡുകളിലെ അനധികൃതമായ വാഹന പാർക്കിങ്ങിന് എതിരെ ആവശ്യമായ നടപടി പോലീസ് മോട്ടോർ വാഹന വകുപ്പ് സ്വീകരിക്കണമെന്ന് യോഗം നിർദ്ദേശിച്ചു. കോതമംഗലത്ത് സ്ഥിരമായി ട്രാഫിക് നിയമലംഘനം നടത്തുന്ന കെ എസ് ആർ ടി സി, പ്രൈവറ്റ് ബസ്സുകൾക്കായി കർശന നടപടികൾ സ്വീകരിക്കാൻ പോലീസ് – മോട്ടോർ വാഹന വകുപ്പ് തയ്യാറാകണമെന്ന് യോഗം നിർദ്ദേശിച്ചു. കോതമംഗലം താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ രാത്രി കാലങ്ങളിൽ വ്യാപാര സ്ഥാപനങ്ങളിൽ തുടർച്ചയായി മോഷണങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ പോലീസ് പെട്രോളിംഗ് രാത്രികാലങ്ങളിൽ കൂടുതൽ കാര്യക്ഷമമാക്കണമെന്ന് യോഗം നിർദ്ദേശിച്ചു. കോതമംഗലം മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ ചേർന്ന് യോഗത്തിൽ ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു.യോഗത്തിൽ മുനിസിപ്പൽ വൈസ് ചെയർപേഴ്‌സൺ സിന്ധു ഗണേശൻ, തഹസിൽദാർ അനിൽകുമാർ എം, കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി,കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡൻറ് കാന്തി വെള്ളക്കയ്യൻ , കീരംപാറ പഞ്ചായത്ത് പ്രസിഡൻറ്റ് ഗോപി എം പി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം എസ് എൽദോസ്, ആന്റണി പാലക്കുഴി, ബേബി പൗലോസ്, സാജൻ അമ്പാട്ട്,തോമസ് വട്ടപ്പാറ എന്നിവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ, വേട്ടാമ്പാറ, പടിപ്പാറ പ്രദേശങ്ങളിൽ കാട്ടാനക്കൂട്ടത്തിന്റെ നിരന്തര ആക്രമണം തുടരുന്നു. കോട്ടപ്പാറ വനത്തിൽ നിന്നെത്തുന്ന ആനകൾ പടിപ്പാറ – വാവേലി റോഡിലും വേട്ടാമ്പാറ – മാലിപ്പാറ റോഡിലും വിഹരിക്കുകയാണ്. മറ്റ്...

CRIME

കോതമംഗലം: ഇരുചക്ര വാഹന മോഷ്ടാക്കള്‍ അറസ്റ്റില്‍. നെയ്‌ശ്ശേരി തൊമ്മന്‍കുത്ത് ചുങ്കത്ത് അനൂപ് (29), വണ്ണപ്പുറം ഒടിയപാറ കയ്യാനിക്കല്‍ ജിഷ്ണു (25) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച കോതമംഗലത്തെ സ്വകാര്യ...

NEWS

കോതമംഗലം : മാമല ക്കണ്ടം മേട്നാപ്പാറ ആദിവാസി ഉന്നതിയിൽ 1 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പിലാക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. കമ്മ്യൂണിറ്റി ഹാൾ നവീകരണം മറ്റ് അനു...

NEWS

കോതമംഗലം:ബി.ജെ.പി. സർക്കാരിൻ്റെ തൊഴിലാളിവിരുദ്ധ ജനവിരുദ്ധ നയങ്ങൾകെതിരെ സംയുക്ത തൊഴിലാളി യൂണിൻ സമിതിയുടെ ആഭിമുഖ്യത്തിൽ ജൂലൈ ഒൻപതിന് നടത്തിയ ദേശീയ പൊതുപണിമുടക്ക് കോതമംഗലത്ത് പൂർണ്ണം. രാവിലെ 10 മണിക്ക് പണിമുടക്കിയ തൊഴിലാളികൾ ചെറിയ പള്ളിത്താഴത്ത്...

NEWS

കോതമംഗലം : നേര്യമംഗലം വനം റേഞ്ചിൽ വിത്തൂട്ട് പദ്ധതിയുടെ റേഞ്ച് തല ഉദ്ഘാടനവും, വനമഹോത്സവ സമാപനം ചടങ്ങും ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ നടന്നു. ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്...

NEWS

കോതമംഗലം:മെഡിക്കല്‍ മേഖലയിലെ അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കുക ആരോഗ്യ മന്ത്രി വീണ ജോര്‍ജ് രാജി വെക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ബിജെപി എറണാകുളം ഈസ്റ്റ് ജില്ല കമ്മറ്റിയുടെ നേത്രത്വത്തില്‍ കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക്...

NEWS

കോതമംഗലം :കോതമംഗലം മണ്ഡലത്തെ പ്രകാശ ഭരിതമാക്കുവാൻ ആന്റണി ജോൺ എം എൽ എ നടപ്പിലാക്കി വരുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി നെല്ലിക്കുഴി പഞ്ചായത്തിലെ തൃക്കാരിയൂർ മേഖലയിൽ വിവിധ സ്ഥലങ്ങളിലായി 8 ഹൈ മാസ്റ്റ്...

NEWS

കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിൽ ഇംഗ്ലീഷ്, ഹിസ്റ്ററി, ഹിന്ദി, ഫിസിക്സ്‌, കെമിസ്ട്രി,ബോട്ടണി,സൂവോളജി, മാത്തമാറ്റിക്സ്, ബി. വോക് ഡാറ്റ അനലിറ്റിക്സ് & മെഷീൻ ലേർണിങ്, എന്നീ ബിരുദ പ്രോഗ്രാമുകളിലും,ഇംഗ്ലീഷ്,ഫിസിക്സ്‌, സൂവോളജി, സ്റ്റാറ്റിസ്റ്റിക്സ്,എം. കോം....

NEWS

കോതമംഗലം : വൈ എം സി എ മൂവാറ്റുപുഴ റീജിയൺ 2025 – 26 വർഷത്തെ പ്ലാനിങ് ഫോറവും ഡയാലിസിസ് സഹായത യോജന പദ്ധതിയുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു. പ്ലാനിങ് ഫോറത്തിന്റെ ഉദ്ഘാടനം ആന്റണി...

NEWS

കോതമംഗലം: കോതമംഗലം നഗരസഭ 1, 31 വാർഡുകളിലെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച കുട്ടികൾക്കുള്ള കൗൺസിലേഴ്‌സ് എക്‌സലന്റ് വിദ്യാഭ്യാസ അവാർഡ് വിതരണവും, മാർ ബസേലിയോസ് മെഡിക്കൽ മിഷൻ...

NEWS

കോതമംഗലം :കോതമംഗലം മണ്ഡലത്തെ പ്രകാശ ഭരിതമാക്കുവാൻ ആന്റണി ജോൺ എം എൽ എ നടപ്പിലാക്കി വരുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി നെല്ലിക്കുഴി പഞ്ചായത്തിലെ 314 ജംഗ്ഷനിൽ സ്ഥാപിച്ച ഹൈ മാസ്റ്റ് ലൈറ്റിൻ്റെ സ്വിച്ച്...

NEWS

കോതമംഗലം : കോതമംഗലം നഗരസഭയിലെ 3,4 വാർഡുകളുടെ വർഷങ്ങളായിട്ടുള്ള കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി  കരിങ്ങഴ കുടിവെള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ യുടെ അദ്ധ്യക്ഷതയിൽ ബഹു.സഹകരണ, തുറമുഖ, ദേവസ്വം...

error: Content is protected !!