കോതമംഗലം : സംസ്ഥാന സർക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായിട്ടുള്ള “സുഭിക്ഷ ഹോട്ടൽ” കോതമംഗലത്ത് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. ആന്റണി ജോൺ എം എൽ എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ എഫ് ഐ റ്റി ചെയർമാൻ ആർ അനിൽകുമാർ,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കന്മാരായ കെ എ ജോയി,പി റ്റി ബെന്നി,അഡ്വ. മാർട്ടിൻ സണ്ണി,അഡ്വ. ജോസ് വർഗീസ്,ബാബു പോൾ,അഡ്വ. മാത്യു ജോസഫ്,ആന്റണി പാലക്കുഴി,വി വി ബേബി,ശലോൻ ഓ കെ തുടങ്ങിയവർ പങ്കെടുത്തു.ജില്ലാ സപ്ലൈ ഓഫീസർ ബി ജയശ്രീ സ്വാഗതവും തഹസിൽദാർ റെയ്ച്ചൽ കെ വർഗീസ് നന്ദിയും പറഞ്ഞു.ഊണിന് 20 രൂപ നിരക്കിൽ ഹോട്ടലിൽ ലഭ്യമാകും.മിനി സിവിൽ സ്റ്റേഷനിലാണ് സുഭിക്ഷ ഹോട്ടൽ ആരംഭിച്ചിരിക്കുന്നത്.
