കോതമംഗലം: കനത്ത മഴ മൂലം തടസ്സപ്പെട്ടു കിടന്നിരുന്ന ചെറുവട്ടൂർ – സബ് സ്റ്റേഷൻ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ആന്റണി ജോൺ എം എൽഎ പറഞ്ഞു. ബിഎംബിസി നിലവാരത്തിൽ ടാറിങ്ങ് നടത്തുന്ന പ്രവൃത്തി കഴിഞ്ഞ വർഷം ഡിസംബറിൽ ആരംഭിച്ചെങ്കിലും മഴ മൂലം പകുതി ദൂരം മാത്രമേ പൂർത്തീകരിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. മഴക്കാലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയാൽ റോഡിന്റെ ഗുണനിലവാരം കുറഞ്ഞു പോകുമെന്ന വിദഗ്ദാഭിപ്രായം പരിഗണിച്ചാണ് നിർമ്മാണം വെെകിയത്. ഇത് റോഡിന്റെ തകർച്ചക്ക് ആക്കംകൂട്ടി. ഇതെതുടർന്ന് റോഡ് നിർമ്മാണം എത്രയും വേഗം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ചെറുവട്ടൂർ മേഖലാ കമ്മറ്റി ആന്റണി ജോൺ എംഎൽഎക്ക് നിവേദനം നൽകുകയായിരുന്നു. എംഎൽഎ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും, കോൺട്രാക്ടറുടെയും യോഗം വിളിച്ച്, ഉടൻ തന്നെ റോഡ് നിർമ്മാണം ആരംഭിക്കുവാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
You must be logged in to post a comment Login