കോതമംഗലം: കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് നടന്ന ഉപജില്ലാ കായിക മേളയിൽ മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യന്മാരായി. സംസ്ഥാന കായികമേള ജേതാക്കളായ മാർ ബേസിൽ 437 പോയിന്റ് നേടി.ഗവൺമെന്റ് വി എച്ച് എസ് എസ് മാതിരപ്പിള്ളി 143 പോയിന്റ് നേടി രണ്ടാം സ്ഥാനത്തെത്തി.സെന്റ് അഗസ്റ്റിൻസ് ഗേൾസ് സ്കൂൾ 104 പോയിന്റോടെ മൂന്നാം സ്ഥാനം നേടി.സമാപന സമ്മേളനത്തിൽ ആന്റണി ജോൺ എം എൽ എ വിജയികൾക്കുള്ള ട്രോഫി വിതരണം ചെയ്തു.ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ മാനേജർ ജോർജ് കെ പി,എ ഇ ഓ സുധീർ കെ പി,വികസന കാര്യ സ്റ്റാന്റിങ് കെ എ നൗഷാദ്,പി ഓ ജോർജ് പെരിങ്ങാട്ടുപറമ്പിൽ,പിറ്റി എ പ്രസിഡന്റ് പി കെ സോമൻ,സ്കൂൾ പ്രിൻസിപ്പൽ ഫാദർ പി ഓ പൗലോസ്,ഹെഡ്മിസ്ട്രസ് സോമി പി മാത്യു,ഹാൻസി പോൾ,എസ് ഡി എസ് ജി എ സെക്രട്ടറി ജിജി സി പോൾ എന്നിവർ പങ്കെടുത്തു.
