Connect with us

Hi, what are you looking for?

NEWS

സ്കൂൾ കായികമേളയ്ക്ക് മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി.

കോതമംഗലം : കോതമംഗലം സബ് ജില്ലയുടെ സ്കൂൾ  കായികമേളയ്ക്ക് മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്തിൽ തുടക്കമായി.മേളയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ചു.

സ്കൂൾ മാനേജർ ജോർജ് കൂർപ്പിള്ളിൽ പതാക ഉയർത്തി.ദേശീയ താരങ്ങളായ മാസ്റ്റർ ആരോമൽ പി ആർ,കുമാരി നിത്യ സി ആർ എന്നിവർ ദീപശിഖാപ്രയാണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ,മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ,മുനിസിപ്പൽ കൗൺസിലർമാരായ സിജോ വർഗീസ്,കെ എ നൗഷാദ്,കെ വി തോമസ്,രമ്യ വിനോദ്,ബിൻസി തങ്കച്ചൻ,എ ജി ജോർജ്,റിൻസ് റോയി,ചെറിയപള്ളി വികാരി ഫാദർ ജോസ് പരത്തുവയലിൽ,സെന്റ് ജോർജ് സ്കൂൾ മാനേജർ ഫാദർ തോമസ് ചെറുപറമ്പിൽ,എ ഇ ഓ സുധീർ കെ പി,ബി പി സി സജീവ് കെ ബി,സെന്റ് ജോർജ് സ്കൂൾ പ്രിൻസിപ്പൽ ബിജു ജോസഫ്,മാർ ബേസിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സോമി പി മാത്യു,എച്ച് എം ഫോറം സെക്രട്ടറി സോജൻ മാത്യു,പ്രൈമറി എച്ച് എം ഫോറം സെക്രട്ടറി സജിമോൻ കെ എൻ,മാർ ബേസിൽ സ്കൂൾ പി റ്റി എ പ്രസിഡന്റ് പി കെ സോമൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.സ്കൂൾ പ്രിൻസിപ്പൽ ഫാദർ പി ഓ പൗലോസ് സ്വാഗതവും സബ് ഡിസ്ട്രിക്ട് സ്പോർട്സ് & ഗെയിംസ് അസോസിയേഷൻ സെക്രട്ടറി ജിജി സി പോൾ നന്ദിയും പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : കോട്ടപ്പടിയിൽ 12.14 കോടി രൂപ ചിലവഴിച്ച് 2 ഘട്ടങ്ങളിലായി നടപ്പിലാക്കിയ ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിന് സമീപം വച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ...

NEWS

കോതമംഗലം :കോതമംഗലം മണ്ഡലത്തിൽ പുതിയ മുൻഗണന കാർഡുകൾ വിതരണം ചെയ്തു. 240 മുൻഗണന കാർഡുകളുടെ വിതരണ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു .താലൂക്ക് കോൺഫറൻസ് ഹാളിൽ ചേർന്ന ചടങ്ങിൽ...

NEWS

കോതമംഗലം :പിണ്ടിമന ഹെൽത്ത് സെന്ററിന്റെ ഈവനിംഗ് ഒ പി വിഭാഗത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു .പഞ്ചായത്ത് പ്രസിഡന്റ് ജസി സാജു അദ്ധ്യക്ഷയായി .വൈസ് പ്രസിഡന്റ് ജയ്സൺ ദാനിയൽ...

NEWS

കോതമംഗലം : കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിൽ 88-)0 വാർഷികവും സ്തുത്യർഹമായ സേവനത്തിനു ശേഷം വിരമിക്കുന്ന അദ്ധ്യാപകർക്ക് യാത്രയയപ്പും, പഠന- കലാ-കായിക പ്രതിഭകൾക്ക് പുരസ്കാര വിതരണവും നടത്തി. വി. മാർ...