കോതമംഗലം : ഓണത്തിന് മുന്നോടിയായി കോതമംഗലം താലൂക്കിൽ 13823 പേർക്കായി രണ്ട് കോടി പന്ത്രണ്ട് ലക്ഷം രൂപ സാമൂഹിക സുരക്ഷ പെൻഷൻ വിതരണം വിതരണം ചെയ്യുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.18 സഹകരണ സംഘങ്ങൾ വഴിയാണ് സാമൂഹിക സുരക്ഷ പെൻഷൻ വിതരണം ചെയ്യുന്നത്.പെൻഷൻ വിതരണം വേഗത്തിൽ ആരംഭിക്കുമെന്നും എം എൽ എ അറിയിച്ചു.
