NEWS
കൊറോണ കാലത്ത് തെരുവിന്റെ മക്കൾക്ക് ആശ്വാസമായി കോതമംഗലത്തെ ക്യാമ്പ് ശ്രദ്ധേയമാകുന്നു.

കോതമംഗലം – കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ അടച്ചു പൂട്ടൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഉറ്റവരും ഉടയവരും ഇല്ലാതെ തെരുവിൽ കഴിഞ്ഞിരുന്ന നിരവധിയായ ആളുകൾക്ക് ആശ്വാസമായി മാറുകയാണ് കോതമംഗലത്തെ ക്യാമ്പ്. ഉറ്റവരും ഉടയവരുമില്ലാതെ തെരുവിൽ അലഞ്ഞ് നടന്നിരുന്ന ആളുകൾ കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പെട്ടെന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഏറെ പ്രതിസന്ധിയിലായിരുന്നു. ഇത്തരത്തിൽ പ്രതിസന്ധിയിലായ പുരുഷൻമാരും സ്ത്രീകളുമടങ്ങുന്ന 26 പേരെയാണ് കോതമംഗലം ടൗൺ യു പി സ്കൂളിൽ പ്രവർത്തിക്കുന്ന ക്യാമ്പിലേക്ക് മാറ്റിയിട്ടുള്ളത്.കഴിഞ്ഞ 3 ദിവസം ഇവർക്ക് ആഹാരം, വസ്ത്രം, വൈദ്യസഹായമുൾപ്പെടെയുള്ള എല്ലാ സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
ക്യാമ്പിലുള്ള പലരും പ്രായാധിക്യം മൂലവും വിവിധ രോഗങ്ങൾ മൂലവും പ്രയാസമനുഭവിക്കുന്നവരാണ്.അതിനാൽ തന്നെ കോതമംഗലം താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ കൃത്യമായ വൈദ്യപരിശോധനയും, പാലിയേറ്റീവ് കെയറും നൽകുന്നുണ്ട്. അതോടൊപ്പം തന്നെ ക്യാമ്പിലുള്ളവരുടെ ആവശ്യം കൂടി പരിഗണിച്ച് ഇവർക്ക് കേബിൾ ടി വി സൗകര്യം കൂടി ഏർപ്പെടുത്തിയിട്ടുണ്ട്. ക്യാമ്പിലുള്ളവരുടെ സംരക്ഷണം കൃത്യമായി നടക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട അധികാരികൾ നിത്യേന ഉറപ്പ് വരുത്തുന്നുണ്ട്.
കോതമംഗലം എംഎൽഎ ആന്റണി ജോൺ,മുൻസിപ്പൽ ചെയർപേഴ്സൺ മഞ്ജു സിജു,വൈസ് ചെയർമാൻ എ ജി ജോർജ്,കൗൺസിലർമാർ, തഹസിൽദാർ റേച്ചൽ കെ വർഗീസ്,താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ അഞ്ജലി എൻ, സി ഡി എസ് ചെയർപേഴ്സൺ ജിൻസി ഷിജുവിന്റെ നേതൃത്വത്തിലുള്ള കുടുംബശ്രീ പ്രവർത്തകർ,ഹെൽത്ത് സൂപ്പർവൈസർ വിജയ പ്രകാശ്,യുവജനക്ഷേമ ബോർഡിന്റെ വോളണ്ടിയർമാർ എന്നിവരുടെ എല്ലാം നേതൃത്വത്തിൽ വളരെ മാതൃകാപരമായിട്ടാണ് കോതമംഗലത്തെ ക്യാമ്പ് മുന്നോട്ട് പോകുന്നത്.
NEWS
ടവർ ലൈനിലെ അലുമിനിയം കമ്പി മോഷണം; 7 പേരെ കുട്ടമ്പുഴ പോലീസ് പിടികൂടി

കുട്ടമ്പുഴ : ഭൂതത്താൻകെട്ട് ഇടമലയാർ 66 KV ടവർ ലൈനിലെ 1000 കിലോ അലുമിനിയം കമ്പികൾ മോഷണം ചെയ്ത കേസ്സിൽ 7 പേർ പിടിയിൽ. വടാട്ടുപ്പാറ,ചക്കിമേട് സ്വദേശികളായ, മനയത്ത് വീട്ടിൽ മാത്യു മകൻ ബിനു (44), കുന്നത്തറ വീട്ടിൽ വറുഗീസ് മകൻ മത്തായി (54) . കളരിക്കുടിയിൽ വീട്ടിൽ കുഞുമോൻ മകൻ സാബു (44), നമ്പിള്ളിൽ വീട്ടിൽ അനിൽ മകൻ ജ്യോതി കുമാർ (23) . പാറയിൽ വീട്ടിൽ കുട്ടപ്പൻ മകൻ ജിബി (48), ഇടയാൽ വീട്ടിൽ തങ്കപ്പൻ മകൻ മനോജ് (47),തങ്കളത്ത് ആക്രികട നടത്തുന്ന കൈതക്കാട്ടിൽ വീട്ടിൽ മീരാഫർ മകൻ ഷാജി (56) എന്നിവരെയാണ് മോഷണമുതലുമായി ഇൻസ്പെക്ടർ ഷൈനും, സഹപ്രവർത്തകരും ചേർന്ന് കുട്ടമ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.
2022 ഡിസംബർ 20 മുതൽ 2023 ജനുവരി 20 വരെയുള്ള കാലയളവിലാണ് പ്രതികൾ സംഘംചേർന്ന് നിർമ്മാണം നിറുത്തിവച്ചിരുന്ന ഭൂതത്താൻകെട്ട് ഇടമലയാർ 66 KV ടവർ ലൈനിലെ 1000 കിലോ അലുമിനിയം കമ്പികൾ മോഷണം ചെയ്ത് തങ്കളത്തെ ആക്രികടയിൽ വിൽപ്പന നടത്തിയത്. മോഷണ സംഘത്തിലെ അംഗങ്ങളെ അലത്തൂർ, എളമക്കര, മാലിപ്പാറ,വടാട്ടുപ്പാറ എന്നിവടങ്ങളിൽ നിന്ന് ഇൻസ്പെക്ടർ ഷൈന്റെ നേതൃത്വത്തിൽ S I മാരായ ജോർജ്ജ്,ലിബു,അജികുമാർ,ASI സുരേഷ്,SCPO ജോളി,നവാസ്, CPO സിദ്ദിക്ക്, അനുരാജ്,ജിതേഷ്,അഭിലാഷ്,വിനോയി,സിൽജു എന്നിവർ ചേർന്നുള്ള അന്വോഷണ സംഘം അറസ്റ്റ് ചെയ്തത്, കേസ് രജിസ്റ്റർ ചെയ്ത് 24 മണിക്കൂറിനുള്ളിൽ മോഷണ സംഘത്തിലെ എല്ലാ പ്രതികളേയും അറസ്റ്റ് ചെയ്യാനായത് കേരളാ പോലീസിന് അഭിമാനകരമായി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
NEWS
ആഘോഷ നിറവിൽ പുതുപ്പാടി ഫാദർ ജോസഫ് മെമ്മോറിയൽ സ്കൂൾ

കോതമംഗലം : പുതുപ്പാടി ഫാദർ ജോസഫ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂളിന്റെ പ്ലാറ്റിനം ജൂബിലിയുടെയും ഹയർ സെക്കൻഡറിയുടെ സിൽവർ ജൂബിലിയുടെയും ഔപചാരിക ഉദ്ഘാടനവും പ്ലാറ്റിനം ജൂബിലിയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുടെ ലോഞ്ചിംഗ് പ്രോഗ്രാമായി,സഹപാഠിക്ക് എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽധാനവും വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവ്വഹിച്ചു. ആന്റണി ജോൺ എം എൽ എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ മാനേജർ ഷെവ. പ്രസാദ് പി വർഗീസ് സ്വാഗതവും അഭിവന്ദ്യ ഏലിയാസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണവും നടത്തി. പ്ലാറ്റിനം ജൂബിലി ലോഗോ പ്രകാശനം ഡോ.മാത്യു കുഴൽനാടൻ എം എൽ എ നിർവ്വഹിച്ചു.ദേശീയ അവാർഡ് ജേതാവും സ്കൂളിലെ ചിത്രകല അധ്യാപകനുമായ സജീഷ് പി എ,എൻ എസ് എസ് സംസ്ഥാന അവാർഡ് ജേതാക്കളായ അധ്യാപകൻ ഷെറിൽ ജേക്കബ്,ആൻമരിയ റെജി,വി എം മുഹസിൻ,സംസ്ഥാന സ്കൂൾ വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ ശിവ റ്റി എം എന്നിവർക്കുള്ള പുരസ്കാര വിതരണവും നടത്തി.25 വർഷത്തെ അധ്യാപന ജീവിതത്തിനു ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന ഹയർ സെക്കൻഡറി അധ്യാപകൻ സാബു തോമസിനെ ചടങ്ങിൽ ആദരിച്ചു.സ്കൂൾ പ്രിൻസിപ്പൽ എ സുനിൽ,ഹെഡ്മിസ്ട്രസ് ജിഷ കെ ഈപ്പൻ റിപ്പോർട്ട് അവതരിപ്പിച്ചു.മുൻമന്ത്രി ടി യു കുരുവിള,മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി,ജില്ലാ പഞ്ചായത്ത് മെമ്പർ ശാരദ മോഹൻ, എഫ് ഐ ടി ചെയർമാൻ ആർ അനിൽകുമാർ,മുൻ മുനിസിപ്പൽ ചെയർമാൻ സിജു എബ്രാഹം,ഡി ഇ ഓ പ്രീത രാമചന്ദ്രൻ,കെ എം അബ്ദുൾ മജീദ്,പ്രൊഫ. ഡോ. വിനോദ് ജേക്കബ്,മുഹമ്മദ് ഷാഫി,മറീന മാത്യു,ജീവൻ കെ എസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
AGRICULTURE
എന്റെ നാട് കൂട്ടായ്മയുടെ കരുത്തിൽ പൊന്മണി വിളഞ്ഞത് നൂറല്ല 130 മേനി

കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോട്ടപ്പടി പ്ലാമുടി ചന്ദ്രൻ പാടത്തെ നെൽകൃഷി വിളവെടുപ്പ് ഉത്സവമായി മാറി. പാട്ടത്തിനെടുത്ത പത്ത് ഏക്കർ തരിശുപാടത്താണ് നെൽകൃഷി ഇറക്കിയത്. ഉയർന്ന ഗുണമേന്മയുള്ള പൊൻമണി നെൽ വിത്തുകളാണ് ഞാറ്റടി ഉണ്ടാക്കാൻ ഉപയോഗിച്ചത്. നൂറുമേനി എന്നു പറയുന്നത് 30 കിലോ വിത്ത് വിതച്ചാൽ അതിൽ നിന്ന് 3000 കിലോ നെല്ല് ലഭിക്കുകയാണെങ്കിൽ വിളവ് 100 മേനിയാണ്. 30 കിലോയിൽ നിന്ന് 4000 കിലോ ലഭിച്ചാൽ 130 മേനിയായി.പരിപാലനവും കാലാവസ്ഥയും അനുകൂലമായാൽ പൊന്മണി ഒരു ചതുരശ്ര മീറ്ററിൽ നിന്ന് ഒരു കിലോഗ്രാം നെല്ല് നൽകും. അപ്പോൾ നെൽ കർഷകരുടെ സ്വപ്നസീമയും കടന്ന് വിളവ് 130 മേനിയിൽ എത്തും. ഒരു ചതുരശ്ര മീറ്ററിൽ നിന്ന് ഏകദേശം ഒരു കിലോ എന്ന നിലയിൽ നെല്ല് ലഭിക്കുമെന്ന് കൃഷിക്ക് നേതൃത്വം നൽകിയ നെളിയപറമ്പിൽ എൻ.ഐ.പൗലോസ് പറഞ്ഞു.
പൊന്മണി ഞാറ് 18 ദിവസം മൂപ്പിൽ പറിച്ചു നടുക,നുരികൾ തമ്മിലുള്ള അകലം കൃത്യമായി ക്രമീകരിക്കുക,ജൈവ വളങ്ങൾ പ്രയോഗിക്കുന്നതിൽ ശാസ്ത്രീയമായ നിർദ്ദേശം തേടുക തുടങ്ങിയവ വിളവ് വർദ്ധിക്കാൻ സഹായിക്കുമെന്ന് പൗലോസ് പറയുന്നു.
കൃഷി ചെയ്യാൻ താല്പര്യമുള്ളവർക്ക് ഗുണമേന്മയുള്ള നെൽവിത്തുകളും വളവും ശാസ്ത്രീയ നിർദ്ദേശവും സൗജന്യമായി നൽകുമെന്ന് വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം ചെയ്ത എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം പറഞ്ഞു.
‘പാടത്തിറങ്ങാം പറനിറയ്ക്കാം’ എന്ന സന്ദേശവുമായി ആയിരം ഏക്കർ തരിശുപാടത്ത് നെൽകൃഷി ചെയ്യാനുള്ള സഹായമാണ് ഇത്തവണ എന്റെ നാട് നൽകിയിരിക്കുന്നത്. നെൽകൃഷിയുടെ ആദ്യ വിളവെടുപ്പാണ് പ്ലാമുടിയിൽ നടന്നത്.ജോസ് തുടുമ്മേൽ,ബിജു പോൾ,എം.എസ്.ദേവരാജൻ, ഡി.കോര, ഗോപി പ്ലാമുടി,സി.വി.എബ്രഹാം,പി.കെ. ലക്ഷ്മണൻ എന്നിവർ കൊയ്ത്ത് ഉത്സവത്തിന് നേതൃത്വം നൽകി.
-
ACCIDENT1 week ago
വാഹനാപകടത്തില് കോട്ടപ്പടി സ്വാദേശിയായ യുവാവ് മരണപ്പെട്ടു.
-
CRIME1 week ago
പോക്സോ കേസ് : കോതമംഗലം സ്വദേശിക്ക് പത്ത് വർഷം തടവ്
-
AGRICULTURE1 week ago
കോതമംഗലത്തും വിളയുമെന്ന് തെളിയിച്ചു ഇന്തോനേഷ്യൻ പഴമായ “മട്ടോവ”
-
CRIME6 days ago
വീട്ടിൽ നിന്ന് വാഷും വാറ്റ് ഉപകരണങ്ങളും എക്സൈസ് പിടികൂടി.
-
NEWS6 days ago
ബന്ധുക്കളായ വിദ്യാർത്ഥികൾ പൂയംകുട്ടി പുഴയില് മുങ്ങിമരിച്ചു
-
NEWS1 week ago
തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് രണ്ടാം റീച്ചിലെ നിർമ്മാണം: ഉന്നതതല സംഘം സ്ഥലം സന്ദർശിച്ചു.
-
CHUTTUVATTOM1 week ago
നാട്ടുകാർക്ക് വേണ്ടി അധികാരികൾ ഒറ്റക്കെട്ടായി; കോട്ടപ്പാറ വനാതിർത്തിയോട് ചേർന്നുള്ള റോഡ് നവീകരണം ആരംഭിച്ചു
-
EDITORS CHOICE2 days ago
യാത്രക്കാരന് പുതുജീവൻ; രക്ഷകരായി അജീഷും, രാജീവും സഹ യാത്രക്കാരും; കോതമംഗലത്തിന്റെ അഭിമാനമായി സൂപ്പർ എക്സ്പ്രസ്സ്