കോതമംഗലം: 583-ാം നമ്പർ കോതമംഗലം സർവ്വീസ് സഹകരണ ബാങ്ക് കോതമംഗലം മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ കോവിഡ് പരിശോധന നടത്തുന്നു. കിടപ്പു രോഗികൾക്കും ഗുരുതര ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കുമായി വീടുകളിൽ എത്തിയാണ് പരിശോധന നടത്തുന്നത്. പരിപാടിയുടെ ഉദ്ഘാടനം കോതമംഗലം MLA ആൻ്റണി ജോൺ നിർവ്വഹിച്ചു. ഏറ്റവും മാത്രകാപരമായ പ്രവർത്തനമാണ് കോതമംഗലം സർവീസ് സഹകരണ ബാങ്കും കോതമംഗലം മുനിസിപ്പാലിയും സംഘടിപ്പിച്ചിട്ടുള്ളത് എന്ന് ആൻ്റണി ജോൺ MLA അഭിപ്രായപ്പെട്ടു.
കോതമംഗലം മുനിസിപ്പൽ അതിർത്തിയിലും ബാങ്കിൻ്റെ പ്രവർത്തന പരിധിയിലുമുള്ള കിടപ്പ് രോഗികൾക്കാണ് സൗജന്യ പരിശോധന സൗകര്യം ഒരുക്കിയിട്ടുള്ളത്. ചടങ്ങിൽ മുനിസിപ്പൽ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ K A നൗഷാദ്, കെ.വി തോമസ്, കൗൺസിലർ അഡ്വ. ജോസ് വർഗീസ്, ബാങ്ക് ഭരണ സമിതി അംഗം ജോണി കുര്യയ്പ്, മുനി. സെക്രട്ടറി അൻസലൻ ഐസക്ക്, ബാങ്ക് അസി.സെക്രട്ടറി റോയ് എബ്രാഹാം, എന്നിവര്‍ പങ്കെടുത്തു.