കോതമംഗലം: കോതമംഗലം സര്‍വ്വീസ് സഹകരണ ബാങ്കില്‍ ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് നിര്‍ഭയമായി വോട്ട് ചെയ്യുന്നതിന് പോലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈകോടതി ഉത്തരവ് കാറ്റില്‍ പറത്തുന്നുവെന്ന് ആരോപണം. പോളിംഗ് ബൂത്തിന് സമീപത്തുള്ള എല്ലാവരുടെയും പ്രവര്‍ത്തനങ്ങളും, നീക്കങ്ങളും വീഡിയോയില്‍ പകര്‍ത്തി ഹൈകോടതിയില്‍ സമര്‍പ്പിക്കേണ്ടതാണ്. എന്നാല്‍ ഗുരുതരമായ നിയമ ലംഘനം പോലീസ് അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അവര്‍ നിസംഗരായി നോക്കി നില്‍ക്കുകയാണെന്നും യുഡിഎഫ് ആരോപിക്കുന്നു.
ഹൈക്കോടതി ഉത്തരവിന്റെ ലംഘനവും നിയമ വാഴ്ചക്ക് എതിരുമാണ് ഈ നടപടിയെന്നും, ഹൈകോടതി ഉത്തരവ് ഉണ്ടായിട്ടും ജനാധിപത്യ വോട്ട് അവകാശം വിനിയോഗിക്കുന്നതിനെ ഭരണ സംവിധാനം ഉപയോഗിച്ച് അട്ടിമറിക്കപ്പെടുകയാണ് ചെയ്യുന്നതെന്നും യുഡിഎഫ് ആരോപിക്കുന്നു. പരാജയ ഭീതി മൂലമാണ് ഇതുപോലെയുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് എൽ.ഡി.ഫ് വൃത്തങ്ങൾ വ്യക്തമാക്കുന്നു.