കോതമംഗലം: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഗവേഷണ സ്ഥാപനമായ ഇന്റഗ്രേറ്റസ് റൂറൽ ടെക്നോളജി സെന്റർ (IRTC)ന്റെ കോതമംഗലം സയൻസ് സെന്റർ പ്രവർത്തനം ആരംഭിച്ചു. രാസപ്രവർത്തനം കൊണ്ട് സ്വയം കത്തിജ്വലിച്ച ദീപം തെളിച്ച് ആന്റണി ജോൺ എം എൽ എ സയൻസ് സെന്റർ ഉദ്ഘാടനം ചെയ്തു. വാരപ്പെട്ടി പഞ്ചായത്തിലെ ഇഞ്ചൂരിൽ പ്രവർത്തനമാരംഭിച്ച സയൻസ് സെന്ററിൽ,അടുക്കള മാലിന്യം സംസ്കരിച്ച് ജൈവവളം ആക്കുന്ന ബയോ ബിൻ / കിച്ചൻ ബിൻ ഊർജ്ജ സംരക്ഷണത്തിനുള്ള ചൂടാറപ്പെട്ടി ടോയ്ലറ്ററി ഉൽപ്പന്നങ്ങൾ തുടങ്ങി കുടുംബശ്രീകൾക്കും മറ്റും വരുമാനം ഉണ്ടാക്കാവുന്ന തരത്തിലുള്ള പ്രവർത്തനങ്ങളുമായാണ് സയൻസ് സെന്റർ പ്രവർത്തിക്കുക.കേടായ എൽ ഇ ഡി ബൾബുകൾ നന്നാക്കുന്ന എൽ ഇ ഡി ക്ലിനിക്,തുണിസഞ്ചി നിർമ്മാണം,വിവിധ ക്ലാസുകൾ,പരിശീലനങ്ങൾ തുടങ്ങിയ പ്രവർത്തന പരിപാടികൾ സയൻസ് സെന്ററിൽ ഉടൻ ആരംഭിക്കും.
ശാസ്ത്രസാഹിത്യ പരിഷത്ത് ഇഞ്ചൂര്‍ യൂണിറ്റ് സംഘടിപ്പിച്ച ഉദ്ഘാടന സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡന്റ് ഡോ. കെ കെ ഷൈൻ അധ്യക്ഷത വഹിച്ചു.വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ ആദ്യ വില്പനയും മുൻ പഞ്ചായത്ത് പ്രസിഡന്റ് നിർമല മോഹനൻ ഏറ്റുവാങ്ങുകയും ചെയ്തു.തുരുത്തിക്കര സയൻസ് സെന്ററിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ പി എ തങ്കച്ചൻ മുഖ്യപ്രഭാഷണം നടത്തി. പരിഷത്ത് ജില്ലാ സെക്രട്ടറി കെ പി സുനിൽ,ബ്ലോക്ക് മെമ്പർ ഡയാന നോബി,വാർഡ് മെമ്പർ എം എസ് ബെന്നി,ദീപാ ഷാജു,കെ ഓ കുര്യാക്കോസ്,മനോജ് നാരായണൻ,എ ആർ അനി,മാത്യു കെ ഐസക്,എം ജി രാമകൃഷ്ണൻ,പി സന്തോഷ് കുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.യൂണിറ്റ് സെക്രട്ടറി കെ ബി പീതാംബരൻ സ്വാഗതവും യൂണിറ്റ് വൈസ്പ്രസിഡന്റ് അജിത എടപ്പാട്ട് നന്ദിയും രേഖപ്പെടുത്തി.