Connect with us

Hi, what are you looking for?

ACCIDENT

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചു അധ്യാപകൻ മരിച്ചു.

കോതമംഗലം : കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ അടിമാലി മച്ചിപ്ലാവിൽ ഓട്ടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടറിൽ യാത്ര ചെയ്‌തിരുന്ന  അധ്യാപകൻ മരിച്ചു. അടിമാലി മച്ചിപ്ലാവ് പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ കൊച്ചുകരോട്ട് വീട്ടിൽ ഡെന്നീസ് (44) ആണ് മരിച്ചത്. ശനിയാഴ്‌ച രാത്രി എട്ടുമണിയോടെ മച്ചിപ്ലാവ്, ചാറ്റുപാറ ക്ഷേത്രത്തിന് സമീപം ദേശീയ പാതയിലാണ് അപകടം നടന്നത്.

അടിമാലിയിൽ നിന്നും മച്ചിപ്ലാവിലേക്ക് സ്‌കൂട്ടറിൽ പോകുമ്പോൾ എതിരെ വന്ന ഓട്ടോയുമായി കൂട്ടിയിടിച്ചാണ് അപകടം. ഉടൻ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോതമംഗലം സെൻ്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂളിലെ  അധ്യാപകനാണ്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ :ബീന, അദ്ധ്യാപിക, ഫാത്തിമാ മാതാ ഹയർസെക്കണ്ടറി സ്കൂൾ കൂമ്പൻപാറ, അടിമാലി. മക്കൾ: നിഹറ, നിഹ.(അടിമാലി വിശ്വദീപ്തി സി എം ഐ പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ )

You May Also Like

NEWS

കവളങ്ങാട്: കേരള കർഷകസംഘം പൈങ്ങോട്ടൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തമറ്റം ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ചാത്തമറ്റം സ്കൂൾ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് സിപിഐ എം ഏരിയാ സെക്രട്ടറി ഷാജി...

NEWS

കുട്ടമ്പുഴ: പഞ്ചായത്തിലെ നാല് അങ്കണവാടി ജീവനക്കാർക്ക് യാത്രയയപ്പ് നൽകി. കൂറ്റാംപാറ അങ്കണവാടി വർക്കർ ശാരദ എം റ്റി, സത്രപ്പടി അങ്കണവാടി വർക്കർ ട്രീസാമോൾ പി എസ്, വടാട്ടുപാറ റോക്ക് ജംഗ്ഷൻ അങ്കണവാടി ഹെൽപ്പർ...

NEWS

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ബഹുജന പങ്കാളിത്തത്തോടെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.തങ്കളം – കാക്കനാട് നാലുവരിപാതയുടെ ഇരുവശങ്ങളും ശുചീകരിച്ചു കൊണ്ട് ആൻ്റണി ജോൺ എം.എൽ.എ. ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം നിർവ്വഹിച്ചു....

NEWS

കോതമംഗലം: നേര്യമംഗലം കുടുബാരോഗ്യകേന്ദ്രത്തിലെ വൈകുന്നേരങ്ങളിലെ ഈവനിംഗ് ഒപി പ്രവര്‍ത്തിക്കുന്നില്ലെന്ന് പരാതി. കവളങ്ങാട് പഞ്ചായത്തിലേയും സമീപ പ്രദേശങ്ങളിലേയും ജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്രദമായിരുന്നു. വൈകുന്നേരം ആറുവരെ ഒപി സേവനം ലഭ്യമായിരുന്നതാണ്. എന്നാല്‍ കുറച്ചുമാസങ്ങളായി ഉച്ചയ്ക്കു ശേഷം...