Connect with us

Hi, what are you looking for?

NEWS

”ശുദ്ധമായ കുടിവെള്ളം” പദ്ധതിയുടെ ഭാഗമായി മാതിരപ്പിള്ളി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വാട്ടർ ഫിൽറ്റർ യൂണിറ്റ് സ്ഥാപിച്ചു.

കോതമംഗലം: റോട്ടറി ഡിസ്ട്രിക്ടിന്റെ “ശുദ്ധമായ കുടിവെള്ളം” പദ്ധതിയുടെ ഭാഗമായി കോതമംഗലം റോട്ടറി ക്ലബ് മാതിരപ്പിള്ളി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വാട്ടർ ഫിൽറ്റർ യൂണിറ്റ് സ്ഥാപിച്ചു. ആന്റണി ജോൺ എംഎൽഎ വാട്ടർ ഫിൽറ്റർ സ്കൂളിന് സമർപ്പിച്ചു. ആരോഗ്യം,പാർപ്പിടം,പരിസ്ഥിതി പരിപാലനം,വിദ്യാഭ്യാസം എന്നീ മേഖലകളിൽ റോട്ടറി ക്ലബ് നടത്തി വരുന്ന സേവനങ്ങൾ വളരെ മാതൃകാപരമാണെന്നും, തുടർന്നും ഇതുപോലെയുള്ള സേവനങ്ങൾ ക്ലബിന് ചെയ്യാൻ കഴിയട്ടെ എന്നും എംഎൽഎ ചടങ്ങിൽ പറഞ്ഞു. ക്ലബ് പ്രസിഡന്റ് ജിബുമോൻ വർഗീസ്,അസിസ്റ്റന്റ് ഗവർണർ ബേസിൽ എബ്രഹാം,ഹെഡ്മിസ്ട്രസ്സ് ജ്യോതി, സെക്രട്ടറി ദീപക് എൽദോ,റോട്ടറി ക്ലബ് അംഗങ്ങൾ,അധ്യാപക – അധ്യാപകർ,സ്കൂൾ മാനേജ്മെന്റ് – പി റ്റി എ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

error: Content is protected !!