കോതമംഗലം : റോട്ടറി ക്ലബ് കോതമംഗലത്തിന്റെ നേതൃത്വത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥിനികൾക്ക് സൈക്കിൾ വിതരണം ചെയ്തു.സാമൂഹിക പ്രതിബദ്ധത പ്രൊജക്റ്റുകളുടെ ഭാഗമായി ആദ്യഘട്ടത്തിൽ 10 സൈക്കിളുകളാണ് വിതരണം ചെയ്തത്.റോട്ടറി ക്ലബ് പ്രസിഡന്റ് പ്രൊഫസർ പ്രവീൺ മാത്യു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സൈക്കിളുകളുടെ വിതരണോദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.ഡോക്ടർ വിനോദ് കുമാർ ജേക്കബ്,എ ജി ജോർജ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.ബേസിൽ എബ്രാഹം സ്വാഗതവും ഡോക്ടർ ബാബു കുര്യൻ കൃതജ്ഞതയും രേഖപ്പെടുത്തി.
