കോതമംഗലം : റവന്യൂ ജില്ല സ്കൂൾ കായികമേള അവസാനിക്കുമ്പോൾ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി. എസ്. ടി. എ ) ഏറ്റെടുത്ത് പ്രവർത്തനം നടത്തുന്ന ഭക്ഷണ കമ്മറ്റി കായികമേളയിൽ താരങ്ങൾക്കും കായിക പ്രേമികൾക്കും മനം കുളിർക്കെ ഭക്ഷണം വിതരണം ചെയ്തു കയ്യടി നേടി .ആദ്യദിനം ഭക്ഷണശാലയിൽരുചികരമായ ചിക്കൻ ബിരിയാണി ആണ് തയ്യാറാക്കി നൽകിയതെങ്കിൽ രണ്ടാം ദിനത്തിൽ ബീഫ് കറി ഉൾപ്പെടുത്തിയ വിഭവസമൃദ്ധമായ സദ്യയാണ് വിതരണം ചെയ്തത്. അവസാന ദിവസം രുചികരമായ മീൻ കറിയും വിവിധ കറികളുമടങ്ങുന്ന ഉച്ച ഊണാണ് വിളമ്പിയത്. .കോതമംഗലത്തെ പ്രമുഖ ക്യാറ്ററിങ് സർവീസ് ആയ സജി കുര്യൻ നേതൃത്വം നൽകുന്ന മലബാർ ടേസ്റ്റി കാറ്ററിംഗ് സർവീസാണ് പാചകശാലയിൽ കായിക താരങ്ങളുടേയും കായിക പ്രേമികളുടെയും മനം കവർന്നത്.
ആദ്യദിനം 1800 പേർക്കും രണ്ടാം ദിവസവും ഇന്നലയും 1500 പേർക്കും ആണ് ഭക്ഷണം വിളമ്പിയത്. മുനിസിപ്പൽ കൗൺസിലർ ഷമീർ പനക്കൽ ചെയർമാനായു൦ കെ.പി.എസ്.ടി.എ ജില്ലാ സെക്രട്ടറി അജിമോൻ പൗലോസ് കൺവീനറായും കെ.പി.എസ്.ടി.എ,സംസ്ഥാന സെക്രട്ടറി ടി.യു സാദത്ത് ,ജില്ലാ പ്രസിഡൻ്റ് രഞ്ജിത്ത് മാത്യു ,സംസ്ഥാന കമ്മിറ്റി അംഗം വിൻസൻറ് ജോസഫ് ,മെജോ ജോസ്, സെലിൻ ജോർജ്, ഫ്രാൻസിസ് പുന്നോളിൽ ,ജിതിൻ ജോസഫ് ,എന്നിവരാണ് ഭക്ഷണ കമ്മറ്റിയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത് .