കോതമംഗലം : എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കായികമേള 2022 ലോഗോ ആന്റണി ജോൺ എം എൽ എ പ്രകാശനം ചെയ്തു. നഗരസഭാ ചെയർമാൻ കെ കെ ടോമി,വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ,പബ്ലിസിറ്റി ചെയർമാൻ കെ എ നൗഷാദ്,കൗൺസിലർമാരായ കെ വി തോമസ്, സിജോ വർഗീസ്, പി ആർ ഉണ്ണികൃഷ്ണൻ,ജില്ലാ സ്പോർട്സ് കോ – ഓർഡിനേറ്റർ നെഗുൽ ബ്രൈറ്റ് പി എസ്,കെ എസ് ടി എഫ് സംസ്ഥാന പ്രസിഡന്റ് ബിജു എം കെ,പബ്ലിസിറ്റി കൺവീനർ സജി ചെറിയാൻ,റിസപ്ഷൻ കമ്മിറ്റി കൺവീനർ ടി എ,അബൂബക്കർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
