Connect with us

Hi, what are you looking for?

NEWS

കോതമംഗലത്തിൻ്റെ പ്രിയപ്പെട്ട അദ്ധ്യാപകൻ എസ്.എം അലിയാർ മാഷ് വിരമിച്ചു.

കോതമംഗലം : അറിവുകൊണ്ടും അലിവുകൊണ്ടും ഗാംഭീര്യം കൊണ്ടും സ്നേഹം കൊണ്ടും വിദ്യാർത്ഥികളുടെ മനസ്സിലും കോതമംഗലത്തും തിലകക്കുറിയായി സ്ഥാനം പിടിച്ചുപറ്റിയ അദ്ധ്യാപകനാണ് എസ്.എം അലിയാർ. അധ്യായനത്തിനപ്പുറമുള്ള സൗഹൃദത്തിന്റെ സർഗ്ഗാത്മകമായ ലോകത്തിലേക്ക് നടന്നു പോകുമ്പോൾ വിദ്യാർത്ഥികൾക്കുവേണ്ടിയും, ജോലി ചെയ്ത സ്കൂളുകൾക്ക് വേണ്ടിയും അഹോരാത്രം പ്രയത്നിച്ച അദ്ധ്യാപകൻ.

അനേകം തലമുറകൾക്ക് അറിവിന്റെ അമൃതാക്ഷരി നുകർന്ന് നൽകിയ സ്നേഹനിധിയായ അലിയാർ മാഷ് ക്ലാസ്സ് മുറിക്കകത്തും പുറത്തും വിദ്യാര്‍ത്ഥിയുടെ ജീവിതത്തിലും ശക്തിയേറുന്ന പ്രതിഫലനങ്ങളാണ് ചെലുത്തുയിരുന്നത്. ഒരു സമൂഹത്തിന്റെ ഭാഗഥേയം നിര്‍ണയിക്കാന്‍ വിദ്യാലയങ്ങളിലെത്തുന്നവന്റെ മുന്നില്‍ വിദ്യയുടെ അനന്തസാഗരത്തിനൊപ്പം സ്വഭാവത്തിന്റെ വിശാല വിഹായസും തുറന്നുകൊടുക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു.

കോതമംഗലത്തിന്റെ സമഗ്ര വിദ്യഭ്യാസ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കുന്ന ആന്റണി ജോൺ എം.എൽ.എയുടെ ” KITE ” പദ്ധതിയുടെ കോഡിനേറ്റർ കൂടിയായിരുന്നു അലിയാർ മാഷ്. സുദീർഘമായ സർക്കാർ സേവനത്തിന് ശേഷം ഔദ്യോഗികമായി വിരമിക്കുന്ന മാഷിന് എല്ലാ വിധ ആശംസകളും ആദ്യം നേരുന്നതായും, സർക്കാർ സേവനത്തിന് ഉപരിയായി സഹജീവികളോട് കരുണ കാണിക്കാനും പൊതു സമൂഹത്തോടൊപ്പം നിന്ന് നാടിന്റെ വികസന പ്രക്രിയയിൽ പങ്കാളിയായി മറ്റുള്ളവർക്ക് പ്രചോചനം നൽകുന്ന രീതിയിൽ പ്രവർത്തിക്കാനും അലിയാർ മാഷിന് കഴിഞ്ഞിട്ടുണ്ട് എന്ന് ആന്റണി ജോൺ എം.എൽ.എ അഭിപ്രായപ്പെട്ടു. കോതമംഗലം ബ്ലോക്ക് റിസോഴ്സ് സെന്ററിൽ വെച്ച് ആന്റണി ജോൺ എം.എൽ.എ അലിയാർ മാഷിനെ പൊന്നാട അണിയിച്ചു ആദരിച്ചു.

You May Also Like

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...

NEWS

കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായി നിൽക്കുന്ന നീണ്ടപാറ,ചെമ്പൻകുഴി പ്രദേശങ്ങളിൽ 40 ലക്ഷം രൂപ ചിലവഴിച്ച് ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്ന പ്രവർത്തി ഉടൻ ആരംഭിക്കുമെന്ന് ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : കോതമംഗലം താലൂക്കിൽ 105 പേർക്ക് പട്ടയങ്ങൾ സംസ്ഥാന തല പട്ടയ മേളയിൽ വച്ച് വിതരണം ചെയ്തു.കളമശേരി മുനിസിപ്പൽ ടൗൺ ഹാളിൽ വച്ച് നടന്ന സംസ്ഥാനതല പട്ടയ മേള വ്യവസായ,നിയമ വകുപ്പ്...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

error: Content is protected !!