കോതമംഗലം : കോതമംഗലത്തും സമീപ പ്രദേശങ്ങളിലും ആതുര, സേവന,പാലീയേറ്റീവ് മേഖലകളിൽ അഞ്ച് വർഷക്കാലമായി പ്രവർത്തിക്കുന്ന പല്ലാരിമംഗലം ജന സേവന ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ റംസാൻ റിലീഫ് പ്രവർത്തനത്തിന് തുടക്കമായി. നൂറോളം കുടുംബങ്ങൾക്ക് പല വ്യഞ്ജന കിറ്റ് വിതരണം ചെയ്താണ് പ്രവർത്തനംആരംഭിച്ചത്.
കിറ്റ് വിതരണ ഉദ്ഘാടനം . ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാമാൾ ഇസ്മായിൽ നിർവ്വഹിച്ചു. ട്രസ്റ്റ് പ്രസിഡന്റ് എം എസ് അലിയാർ അദ്ധ്യക്ഷത വഹിച്ചു. മാവുടി ചന്ദന കുന്ന് ജുമാ മസ്ജിദ് ഇമാം നജീബ് അൽ ഖാസിമി , അസിസ്റ്റന്റ് ഇമാം അലി ബാഖവി, ട്രസ്റ്റ് ചെയർമാൻ എ എ മുഹമ്മദ്, സെക്രട്ടറി എം കെ താജുദീൻ, പി കെ മോഹനൻ , അടിവാട് ഹസ്സൻ, പി എ മുഹമ്മദ്, യു എം. ഉസ്മാൻ ,എം എസ് ഇബ്രാഹിം, കെ കെ പരീത്, എം എം കോയാ ൻ, കോയാകുട്ടി കുഞ്ചാട്ട്, ഇസ്മായിൽ മങ്ങാട്ട് പുത്തൻപുര, എന്നിവർ പങ്കെടുത്തു.
