കോതമംഗലം : കീരംപാറ പഞ്ചായത്തിലെ രണ്ടാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച ഓപ്പൺ എയർ മിനി സ്റ്റേഡിയം നാടിന് സമർപ്പിച്ചു.സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. കീരംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗോപി എം പി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലീം സ്വാഗതം ആശംസിച്ചു.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ കെ കെ ദാനി, ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസി ജോസഫ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന റോജോ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിനി ബിജു,
വിദ്യാഭ്യാസ കാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു സാബു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബേസിൽ ബേബി,മാമച്ചൻ ജോസഫ്, ഷാന്റി ജോസ്,വി സി ചാക്കോ, ആശാ മോൾ ജയപ്രകാശ്, ലിസി ജോസ്, വി കെ വർഗീസ്,അൽഫോൻസ സാജു എന്നിവർ സംബന്ധിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിജോ ആന്റണി നന്ദി രേഖപ്പെടുത്തി. ചടങ്ങിനോട് അനുബന്ധിച്ച് കുട്ടികളുടെ ഫാഷൻ ഷോ, കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികൾ കലാസന്ധ്യ എന്നിവ സംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലിം അനുവദിച്ച 14 ലക്ഷം രൂപ ചിലവഴിച്ചു കൊണ്ടാണ് സ്റ്റേഡിയത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.
