Connect with us

Hi, what are you looking for?

AUTOMOBILE

കോതമംഗലത്ത് ബസ് ജീവനക്കാർ തമ്മിലുള്ള സംഘർഷം പതിവാകുന്നു; യാത്രക്കാർക്കിടയിൽ അമർഷം.

കോതമംഗലം : കോതമംഗലം മുൻസിപ്പൽ ബസ് സ്റ്റാന്‍റില്‍ യാത്രക്കാരുടെയും പോലിസിന്‍റേയും മുമ്പില്‍വച്ച് ബസ് ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി. വെള്ളിയാഴ്ച്ച ഉച്ചക്കാണ് സംഭവം നടന്നത്. ഐഷ ബസ് ഡ്രൈവര്‍ ആദര്‍ശിന് പരിക്കേറ്റു. ബസ് പുറപ്പെടുന്ന സമയത്തെച്ചൊല്ലി സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ പ്രധാന സ്റ്റാൻഡിലും ഹൈറേഞ്ച് സ്റ്റാൻഡിലുമുണ്ടായ തർക്കങ്ങൾ സംഘർഷത്തിൽ കലാശിച്ചു. അനുപമ ബസിലെയും ഐഷ ബസിലെയും ജീവനിക്കാർ തമ്മിലാണ് ഏറ്റ് മുട്ടിയത്. രണ്ട് ഡ്രൈവർമാർക്ക് പരിക്കേറ്റു. രണ്ട് സംഭവങ്ങളിലുമായി നാലുപേർക്കെതിരേ പോലീസ് കേസെടുത്തു.

ഹൈറേഞ്ച് സ്റ്റാൻഡിലെ അടിപിടിക്കേസിൽ ആയക്കാട് പോലിയക്കുടി അഭിയെ (27) അറസ്റ്റ് ചെയ്തു.മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ അടിപിടിയിൽ ഇരുമ്പുപാലം ഓലിയ്ക്കൽ ആദർശ് (35), ഹൈറേഞ്ച് സ്റ്റാൻഡിലെ സംഭവത്തിൽ ആലുവ ചുണങ്ങംവേലി പുഷ്പനഗറിൽ ചെറുകാട്ട്തുണ്ടയിൽ സനീഷ് (37) എന്നിവർക്കാണ് മർദനമേറ്റത്. നഗരസഭാ സ്റ്റാൻഡിലെ സംഘർഷത്തിൽ മനീഷ്, നൈസിൽ, സുഗതൻ എന്നിവർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. അടിമാലിയിൽ ബസ്സുടമയെ കുത്തിക്കൊന്ന കേസിലെ പ്രതിയാണ് ഇരുമ്പുപാലം സ്വദേശി മനീഷ് എന്നും പോലീസ് പറഞ്ഞു. മുനിസിപ്പൽ പ്രധാന സ്റ്റാൻഡിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15-നും ഹൈറേഞ്ച് സ്റ്റാൻഡിൽ രാവിലെ 11-നുമാണ് തർക്കവും അടിപിടിയും ഉണ്ടായതെന്ന് പോലീസ് പറഞ്ഞു.

തിരക്കുള്ള സമയത്ത് ബസിനുള്ളിലും പുറത്തുമായി യാത്രക്കാർ ഉൾപ്പെടെ നിരവധിപേർ നോക്കിനിൽക്കെയാണ് ജീവനക്കാരുടെ ഏറ്റുമുട്ടൽ. സമയത്തെച്ചൊല്ലി ബസ് ജീവനക്കാർ തമ്മിൽ മിക്കവാറും തർക്കവും കൈയാങ്കളിയും ഉണ്ടാകുന്നത് സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്ക് ബുദ്ധിമുട്ടും ഭീഷണിയും ആശങ്കയും ഉണ്ടാക്കുകയാണ്.

അടിക്കടിയുള്ള അടിപിടി യാത്രക്കാർക്കിടയിൽ അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ളവരെ ബസ് ജോലികളിൽ നിന്ന് ഒഴിവാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ബസ്സുകാര്‍തമ്മില്‍ തുടര്‍ച്ചയായി സംഘര്‍ഷമുണ്ടാകുമ്പോഴും പോലിസ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് ആക്ഷേപമുണ്ട്.

You May Also Like

error: Content is protected !!