കോതമംഗലം: കോതമംഗലം പ്രസ് ക്ലബ് ഓണാഘോഷവും കുടുബ മേളയും നടത്തി. കോതമംഗലം മെന്റർ ഹാളിൽ നടന്ന പരിപാടികൾ പുത്തൻകുരിശ് ഡി വൈഎസ്പി ടി ബി വിജയൻ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് സോണി നെല്ലിയാനി അധ്യക്ഷനായി. കോതമംഗലം സി ഐ പി ടി ബി ജോയ് ഓണ സന്ദേശം നൽകി. കുട്ടംമ്പുഴ സി ഐ എസ് ഷൈൻ, ഊന്നുകൽ എസ് ഐ കെ പി സിദ്ധിക്ക്, ഓണാഘോഷ കമ്മറ്റി ജന. കൺവീനർ ജോഷി അറക്കൽ , പ്രസ് ക്ലബ് സെക്രട്ടറി ലെത്തീഫ് കുഞ്ചാട്ട്, ട്രഷറാർ ദീപു ശാന്താറാം, വൈ.പ്രസിഡന്റ അയിരൂർ ശശീന്ദ്രൻ ,കെ പി കുര്യാക്കോസ്, കെ എ സൈനുദ്ദീൻ, ജോർജ് സെബാസ്റ്റ്യൻ, ആശാ ലില്ലി തോമസ് തുടങ്ങിയവർ സംസാരിച്ചു. പ്രസ് ക്ലബ് അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ അനുമോദിച്ചു. കായിക കലാ മത്സരങ്ങളും കലാ പരിപാടികളും ഉണ്ടായിരുന്നു.
