NEWS
കോതമംഗലത്തെ മാധ്യമ പ്രവർത്തകരുടേയും ജനപ്രതിനിധികളുടേയും സംഗമം നടന്നു.

കോതമംഗലം: തങ്കളം റോട്ടറി ഹാളിൽ വച്ച് നടന്ന താലൂക്കിലെ മാധ്യമ പ്രവർത്തകരുടേയും ജനപ്രതിനിധികളുടേയും സംഗമം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. രാവിലെ 10ന് ആരംഭിച്ച സംഗമത്തിൽ താലൂക്കിലെ മുഴുവൻ മാധ്യമപ്രവർത്തകരും പ്രമുഖ ജനപ്രതിനിധികളും പങ്കെടുത്തു. പ്രസ് ക്ലബ് പ്രസിഡൻ്റ് ജോഷി അറക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രസ് ക്ലബ് കാർഡിൻ്റെ പ്രകാശനം ആൻ്റണി ജോൺ എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ കോതമംഗലം പ്രസ് ക്ലബ് അംഗവും ഡോ.അംബേദ്കർ പുരസ്കാര ജേതാവുമായ സിജോ ജീവൻ ടി.വിയെ ഡീൻ കുര്യാക്കോസ് എം.പി പുരസ്കാരം നൽകി ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എ.എം ബഷീർ, മുൻസിപ്പൽ ചെയർമാൻ കെ.കെ ടോമി, വൈസ് ചെയർമാൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ,പഞ്ചായത്ത് പ്രസിഡൻ്റുമാർ, വൈസ് പ്രസിഡൻ്റ്, ജില്ലാ പഞ്ചായത്തംഗങ്ങൾ, ബ്ലോക് പഞ്ചായത്തംഗങ്ങൾ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. പ്രസ് ക്ലബ് സെക്രട്ടറി സോണി നെല്ലിയാനി വാർത്തകൾ നൽകുന്നതിനെ സംബന്ധിച്ച് ക്ലാസെടുത്തു. ദീപു ശാന്താറാം, ബെന്നി ആർട്ലൈലൈൻ, പി.എ സോമൻ, ജോർജ് കെ.സി.വി ലെത്തീഫ് കുഞ്ചാട്ട്,പി.സി പ്രകാശ്,നിസാർ അലിയാർ, ടാൽ സൻ പി മാത്യു, കെ.പി കുര്യാക്കോസ്, കെ.എ സൈനുദ്ദീൻ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.
NEWS
ഹരിത പ്രഭയിൽ കന്നിപ്പെരുന്നാൾ വിളംബര ജാഥ സംഘടിപ്പിച്ചു

കോതമംഗലം: ചെറിയപള്ളിയിലെ കന്നി ഇരുപത് പെരുന്നാൾ ഹരിത പെരുമാറ്റ ചട്ടം പാലിച്ച് നടത്തുന്നതിന്റ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചു.
കോതമംഗലം മുൻസിപ്പാലിറ്റി ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ച യോഗം എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു.കൗൺസിലർ ബിൻസി തങ്കച്ചൻ, എംബിറ്റ്സ് എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ പി സോജൻ ലാൽ, ഹെൽത്ത് സൂപ്പർവൈസർ വിൽസൺ എം എക്സ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഷിജു രാമചന്ദ്രൻ, ബേസിൽ ജി പോൾ, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സന്മാരായ സൂര്യ വി എസ് , രത്നഭായ് കെ ടി, ഹാഷിം എം എ, ഖദീജ ഷംസുദ്ദീൻ , അഞ്ജന പി എസ്, ശുചിത്വമിഷൻ വൈ പി ഹെലൻ റെജി, ഹെൽത്ത് ഇൻസ്പെക്ടർമാരായ നവീൻ പി ബി, സജീവ് എം കുമാർ ഇടവക പിആർഒ എബിൻ ജോർജ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.ഇതിന്റെ ഭാഗമായിട്ടാണ് കടകൾ, വ്യാപാര സ്ഥാപനങ്ങൾ,എന്നിവ കയറിയുള്ള വിളംബര ജാഥ സംഘടിപ്പിച്ചത്. വിളംബര ജാഥയിൽ ജനപ്രതിനിധികൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, മാർ തോമ ചെറിയ പള്ളി ഇടവകാംഗങ്ങൾ ,എംബിറ്റ്സ് എൻജിനീയറിങ് കോളേജിലെ 500 ഓളം വിദ്യാർത്ഥികൾ, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സന്മാർ, സ്റ്റുഡന്റ് ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് കട കമ്പോളങ്ങൾ കയറിയുള്ള പ്രചാരണ പരിപാടി നടത്തിയത്.
കന്നി 20 പെരുന്നാൾ ഈ വർഷം പൂർണമായും ഹരിത പെരുമാറ്റ ചട്ടം പാലിച്ചുകൊണ്ടാണ് നടത്തുന്നത്. നിരോധിച്ചിരിക്കുന്ന ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾ, ഡിസ്പോസിബിൾ ഗ്ലാസ്,പ്ലേറ്റ് എന്നിവയുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി കൊണ്ടാണ് പെരുന്നാൾ നടത്തുന്നത്. പെരുന്നാളിന്റെ ഭാഗമായി സാരി തരൂ സഞ്ചി തരാം ചലഞ്ച്, വലിച്ചെറിയേണ്ട തിരികെ തരു സമ്മാനകൂപ്പൺ കൗണ്ടർ. പെരുന്നാളിന് ഭക്ഷണവിതരണം പൂർണ്ണമായും സ്റ്റീൽ പ്ലേറ്റ് ഗ്ലാസ് എന്നിവയിൽ ആയിരിക്കും വിതരണം ചെയ്യുക. ഉണ്ടാവുന്ന ജൈവമാലിന്യങ്ങൾ പൂർണമായും വളം ആക്കി മാറ്റും. അജൈവപാഴ്‌വസ്തുക്കൾ കൾ തരംതിരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറും. മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെട്ട എക്സിബിഷനും സംഘടിപ്പിച്ചിട്ടുണ്ട്.
CRIME
നിയമപരമല്ലാത്ത രീതിയില്‍ മദ്യവില്‍പ്പന: പുതുപ്പാടി സ്വദേശി എക്‌സൈസ് പിടിയില്‍

കോതമംഗലം: നിയമപരമല്ലാത്ത രീതിയില്‍ മദ്യവില്‍പ്പന നടത്തിയ കുറ്റത്തിന് പുതുപ്പാടി സ്വദേശിയെ കോതമംഗലം എക്‌സൈസ് സംഘം പിടികൂടി. പുതുപ്പാടി ചിറപ്പടി കരയില്‍ ഇളം മനയില്‍ എല്‍ദോസ് അബ്രഹാമിനെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. തൊണ്ടിയായി 4.5 ലിറ്റര്‍ മദ്യവും പിടിച്ചെടുത്തു.ഇയാള്‍ ഉപയോഗിച്ചിരുന്ന ഇരുചക്രവാഹനവും എക്‌സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോതമംഗലം അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം കെ രജുവിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍ എന്‍ ശ്രീകുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിനോദ് കെ കെ, നവാസ് സിഎം , ബിജു ഐസക്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ അനുമോള്‍ ദിവാകരന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
CRIME
മുപ്പതിലേറെക്കേസിലെ പ്രതിയായ മോഷ്ടാവ് പിടിയില്‍

മൂവാറ്റുപുഴ: മുപ്പതിലേറെക്കേസിലെ പ്രതിയായ മോഷ്ടാവ് പോലീസ് പിടിയില്‍. ആലുവ തോട്ടുമുഖം പള്ളിക്കുന്നത്ത് സിദിഖ് (54) നെയാണ് മൂവാറ്റുപുഴ പോലീസ് പിടികൂടിയത്. മൂവാറ്റുപുഴയിലെ തുണിക്കടയിലും, അരമനപ്പടിയിലെ മെഡിക്കല്‍ ഷോപ്പിലും കഴിഞ്ഞ രാത്രി ഇയാള്‍ മോഷണം നടത്തിയിരുന്നു. ചാലക്കുടിയിലെ മോഷണക്കേസില്‍ ശിക്ഷ കഴിഞ്ഞ് കഴിഞ്ഞ 8നാണ് സിദ്ദിഖ് ജയില്‍ മോചിതനായത്. മെഡിക്കല്‍ ഷോപ്പുകള്‍, തുണിക്കടകള്‍, ബേക്കറികള്‍ തുടങ്ങിയവ പകല്‍ കണ്ടു വയ്ക്കുകയും രാത്രി ഷട്ടര്‍ പൊളിച്ച് അകത്തു കയറി മോഷണം നടത്തുകയുമാണ് പ്രതിയുടെ രീതി. രാത്രിയില്‍ പെട്രോളിംഗ് നടത്തുന്ന പോലീസ് സംഘം പിന്തുടര്‍ന്നാണ് മോഷ്ടാവിനെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് പറവൂരിലെ ഒരു മോഷണ കേസ് കൂടി തെളിഞ്ഞു. മൂവാറ്റുപുഴയിലെ രണ്ടിടങ്ങളില്‍ നിന്നും മോഷ്ടിച്ച ഫോണ്‍, പണം , മോഷണത്തിനുപയോഗിക്കുന്ന കമ്പി, ടോര്‍ച്ച് തുടങ്ങിയ സിദ്ദീഖിന്റെ പക്കല്‍ നിന്നും പോലീസ് കണ്ടെടുത്തു. ഇന്‍സ്‌പെക്ടര്‍ പി.എം.ബൈജു , എസ്.എ എം .വി .റെജി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.ആര്‍ ശശികുമാര്‍ ,വി കെ സുഭാഷ് കുമാര്‍ , എ ജെ. ജിസ്‌മോന്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
-
CRIME4 days ago
യുവതിയെ എയർ പിസ്റ്റൽ ഉപയോഗിച്ച് നിറയൊഴിച്ച് പരിക്കേൽപ്പിച്ച പ്രതിയെ കോതമംഗലം പോലീസ് പിടികൂടി.
-
NEWS5 days ago
നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം.
-
NEWS6 days ago
ഐ.പിഎസുകാർ സഞ്ചരിച്ചിരുന്ന വാഹനം അപടകടത്തിൽപ്പെട്ടു
-
CRIME6 days ago
ഓൺലൈൻ വഴി വില കൂടിയ വാച്ച് വാങ്ങിയ ശേഷം കേടാണെന്ന് പറഞ്ഞ് പണം തട്ടുന്ന കേസിൽ യുവാവ് അറസ്റ്റിൽ
-
CRIME6 days ago
ലോറി ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ
-
NEWS6 days ago
മൂന്ന് മാസം മുൻപ് കോൺഗ്രീറ്റു ചെയ്ത കോതമംഗലം – പോത്താനിക്കാട് കുത്തി പൊളിച്ച് വാട്ടർ അതോറിറ്റിയുടെ വിനോദം
-
NEWS2 days ago
ആലുവ – കോതമംഗലം നാല് വരിപ്പാത: റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി.
-
NEWS3 days ago
നെല്ലിക്കുഴി പഞ്ചായത്തില്‍ സെക്രട്ടറിയും വാര്‍ഡ് മെമ്പറും തമ്മില്‍ അസഭ്യവര്‍ഷം