കോതമംഗലം : പോലീസ് ഉദ്യോഗസ്ഥനെ ദേഹോപദ്രവം ഏൽപ്പിച്ചയാളെ അറസ്റ്റ് ചെയ്തു. പോത്താനിക്കാട് കല്ലട ഭൂതപ്പാറ ഭാഗത്ത് ജൻമിയാംകുളം വീട്ടിൽ അരവിന്ദ് ഗോപി (23) യെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പോത്താനിക്കാട് കർഷക സഹകരണ സംഘത്തിലേക്ക് കഴിഞ്ഞ പത്തൊന്‍പതാം തിയതി നടന്ന തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംഘർഷമുണ്ടാകുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച വാഴക്കുളം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെയാണ് ദേഹോപദ്രവം ഏൽപ്പിച്ചത്. കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു. ഇൻസ്പെക്ടർ നോബിൾ മാനുവൽ, എസ്.സി.പി.ഒ അജീഷ് കുട്ടപ്പൻ സി.പി..ഒ ജീസൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
