കോതമംഗലം : കോതമംഗലത്ത് പോലീസ് ഇന്നലെ രാവിലെ മുതൽ പരിശോധന കർക്കശമാക്കിയിരുന്നു. അനാവശ്യമായി വീടിന് പുറത്തിറങ്ങി കറങ്ങി നടന്നവരെ കണ്ടെത്തിയും അനധികൃതമായി കടകൾ തുറന്നവർക്കെതിരേയുമാണ് പോലീസ് കേസെടുത്തത്. വാഹനങ്ങളുമായി കോതമംഗലം നഗരത്തിൽ അനാവശ്യമായി ചുറ്റിക്കറങ്ങിയ ആര് പേർക്കെതിരെയും , അനധികൃതമായി കട തുറന്ന നെല്ലിക്കുഴിയിലെ മൂന്ന് പേർക്കെതിരെയുമാണ് കേസ് എടുത്തിരിക്കുന്നത്. ഇടുക്കി ജില്ലാ അതിർത്തി പങ്കിടുന്ന കൊച്ചി-ധനുഷ് കോടി ദേശീയപാതയിലെ നേര്യമംഗലം പാലത്തിനു സമീപവും കട്ടപ്പന റോഡിലെ വില്ലൻചിറയും പോലീസ് രാവിലെ മുതൽ പരിശോധന ശക്തമാക്കിയിരുന്നു.
സംസ്ഥാനം പൂര്‍ണ്ണമായി അടച്ച ശേഷം സ്വകാര്യ വാഹനങ്ങള്‍ നിരത്തിലങ്ങിയ സാഹചര്യത്തില്‍ വാഹനം പിടിച്ചെടുക്കുന്നത് അടക്കമുള്ള കര്‍ശന നടപടികളിലേക്ക് കടക്കാന്‍ ആണ് പോലീസ് ഉദ്ദേശിക്കുന്നത്. അനാവശ്യമായി പുറത്തിറങ്ങിയാല്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനൊപ്പം വാഹനം പിടിച്ചെടുക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കാനാണ് പൊലീസിന് മുകളിൽ നിന്നുള്ള നിർദ്ദേശം.

























































