കോതമംഗലം : റബ്ബർ റോളറുകൾ മോഷ്ടിക്കുന്ന സംഘത്തിലെ രണ്ട് പേരെകൂടി പിടികൂടി. ഭൂതത്താൻകെട്ട് പാലക്കോട്ട് വീട്ടിൽ ജോജിൻ.പി.ജോസ് (22), ചെങ്കര താന്നിക്കൽ വീട്ടിൽ കുഞാവ എന്ന് വിളിക്കുന്ന ബിൻസൺ (24) എന്നിവരാണ് കോതമംഗലം പോലീസിന്‍റെ പിടിയിലായത്. ഭൂതത്താൻകെട്ട് ഭാഗത്തു നിന്നും റബ്ബർ റോളറുകൾ മോഷ്ടിച്ച ഈ സംഘത്തിലെ മൂന്നുപേരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. എസ്.എച്ച്.ഒ ബേസിൽ തോമസ്, എസ്.ഐമാരായ മാഹിൻ സലിം, എം.ടി റെജി, എ.എസ്.ഐ മാരായ രഘുനാഥ്, മുഹമ്മദ് സി.പി.ഒമാരായ ഷിയാസ്, ദീലിപ്, പ്രദീപ്, അജിംസ്, ജിതേഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
