കോതമംഗലം : ഓപ്പറേഷൻ സൈ – ഹണ്ടിൻ്റെ ഭാഗമായി കോതമംഗലത്ത് നടത്തിയ റെയ്ഡിൽ ഏഴ് പേരെ കൂടി കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു. നെല്ലിക്കുഴി സദ്ദാം നഗർ പനക്കൽ വീട് മാഹിൻ മുഹമ്മദ് (20), നെല്ലിക്കുഴി ഇട്ടിക്കുടി വീട് ഷാമോൻ (32), കുത്തുകുഴി വലിയപാറ അത്തിപ്പിള്ളിൽ വീട് അശ്വിൻ (20), തൃക്കാരിയൂർ തങ്കളം നെടുമ്പിള്ളിക്കുടി വീട് അഭയ് (20), തങ്കളം കളത്തിൽ വീട് ഫയസ് മുഹമ്മദ് (22), ചെറുവട്ടൂർ മേലേപ്പീടിക മാഹിൻ (23), ഇരുമലപ്പടി മക്ബൽ വീട് തമീം അലി (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്..ഇവരുടെ അക്കൗണ്ടുകളിലൂടെ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകളാണ് നടന്നിട്ടുള്ളത്. ഇൻസ്പെക്ടർ പി.റ്റി. ബിജോയ് യുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
 
						
									

 


























































 
								
				
				
			 
 
 
							 
							 
							 
							 
							 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				