പിണ്ടിമന : തങ്കളം സ്വദേശിയായ തച്ചയത്തു ബേബി (67 ) യാണ് ഇന്ന് രാവിലെ ഭൂതത്താൻകെട്ട് വിനോദ സഞ്ചാര മേഖലയിലെ ഏറുമാടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് ദിവസം മുൻപ് ഇദ്ദേഹത്തെ കാണ്മാനില്ല എന്ന പരാതി വീട്ടുകാർ പോലീസ് സ്റ്റേഷനിൽ കൊടുത്തിരുന്നു. ഒന്നര വർഷം മുൻപ് ഭാര്യ ബേബി മരിച്ചിരുന്നു. മക്കൾ; ബേസിൽ, സൗമ്യ, രമ്യ. പോലീസ് സംഭവസ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
