കോതമംഗലം: പിണ്ടിമന സഹകരണ ബാങ്കിന്റെ ഭരണസമിതിയെ സസ്‌പെന്റ് ചെയ്തു. സഹകരണ ജോയിന്റ് രജിസ്ട്രാറാണ് നടപടിക്ക് ഉത്തരവിട്ടത്. 65-ാം വകുപ്പ് പ്രകാരം നടത്തിയ അന്വേഷണത്തില്‍ ബാങ്ക് പ്രസിഡന്റും ഭരണസമിതി അംഗങ്ങളും ക്രമവിരുദ്ധമായി ബാങ്കിൽ നിന്ന് വായ്പയെടുത്തുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. യുഡിഎഫ് നേതൃത്വത്തിലുള്ളതാണ് ഭരണസമിതി. മൂന്ന് മാസത്തേക്കാണ് ഭരണസമിതിയെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റു.
ബാങ്ക് പ്രസിഡന്റ് സണ്ണി വേളൂര്‍ക്കര, വൈസ് പ്രസിഡന്റ് കെ.ജെ വര്‍ഗീസ്, ഭരണസമിതി അംഗങ്ങളായ മത്തായി കോട്ടക്കുന്നേല്‍, അബൂബക്കര്‍ എന്നിവർ ക്രമവിരുദ്ധമായി വായ്‌പെടുത്തതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഭരണസമിതിയെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഓഹരി ഉടമയായ പി
പി.എ ചന്ദ്രന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണമാരംഭിച്ചത്.
അന്വേഷണത്തിന് ആവശ്യമായ രേഖകള്‍ സെക്രട്ടറി നല്‍കിയില്ലെന്നുള്ള കുറ്റവും സസ്‌പെന്‍ഷന്‍ നോട്ടീസില്‍ പരമാര്‍ശിച്ചിട്ടുണ്ട്. ആരോപണവിധേയരുടെ പെണ്‍മക്കളുടെ പേരിലെടുത്ത വായ്പയാണ് ക്രമവിരുദ്ധമായി കണ്ടെത്തിയത്. ബാങ്കിന്റെ പുറത്തുള്ള പ്രവര്‍ത്തന മേഖലയിലുള്ളവര്‍ക്ക് വായ്പ നല്‍കിയെന്നായിരുന്നു പരാതി. അബൂബക്കര്‍ ഈട് നല്‍കിയിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. അന്തിമ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനലത്തിലായിരിക്കും മൂന്ന് മാസത്തിന് ശേഷം ഭരണസമിതിയെ പുന:സ്ഥാപിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.