പല്ലാരിമംഗലം : അടിവാട് ഹീറോയംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ ഇന്ധന വിലവർദ്ധനവിനെതിരെ സ്വകാര്യ ബസ്സ് മേഖലയെ സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പി ബി ഒ എ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന നിൽപ്പ് സമരത്തിന് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് ക്ലബ്ബിന്റെ ബസ്സിന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചത് , പ്രതീകാത്മകമായി ബസ്സ് കെട്ടി വലിച്ചുകൊണ്ടാണ് ക്ലബ്ബ് പ്രവർത്തകർ സമരത്തിന് നേതൃത്വം നൽകിയത് . ലോക് ഡൗൺ മൂലം തൊഴിൽ ഇല്ലാതായ ബസ്സിലെ ജീവനക്കാർക്ക് ഭക്ഷ്യവസ്തുക്കളും നിത്യോപയോഗ വസ്തുക്കളും അടങ്ങുന്ന കിറ്റുകളും വിതരണം ചെയ്തു .
പൊതു ഗതാഗതം സംരക്ഷിക്കുക ഇന്ധന വിലവർദ്ധനവ് പിൻവലിക്കുക കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഇന്ധന നികുതി കുറയ്ക്കുക പ്രൈവറ്റ് ബസ്സുകൾക്ക് ഡീസലിന് സബ്സിഡി ഏർപ്പെടുത്തുക ലോക് ഡൗൺ മൂലം നിർത്തിയിട്ടിരിക്കുന്ന ബസ്സുകളുടെ റോഡ് ടാക്സ് ഒഴിവാക്കുക വാഹനവായ്പയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുക ഇൻഷുറൻസ് പ്രീമിയം കുറച്ച് നൽകുക സ്വകാര്യ ബസ്സ് മേഖലയെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സമരപരിപാടികൾ സംഘടിപ്പിച്ചത് . ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കുന്നതിന് വേണ്ടിയാണ് ക്ലബ്ബ് ന്റെ സ്വകാര്യ ബസ്സും ടൂറിസ്റ്റ് ബസ്സും സർവീസ് നടത്തി വരുന്നത്.
ക്ലബ്ബ് പ്രസിഡന്റ് ഷൗക്കത്തലി എം പി പ്രതിഷേധ സമരത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ യഹ്ക്കൂബ് പി എ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ കൺവീനർ സുബൈർ പി എം സ്വാഗതവും ട്രഷറർ ബാവ കെ എം നന്ദിയും പറഞ്ഞു . സൗജന്യ ഭക്ഷ്യ കിറ്റ് വിതരണത്തിന് വൈസ് പ്രസിഡന്റ് സിഎം അഷ്റഫ് , അബൂബക്കർ സി എച്ച് ,യൂസഫ് അലി കെയു തുടങ്ങിയവർ നേതൃത്വം നൽകി.
