കോതമംഗലം: ഇഞ്ചത്തൊട്ടിയിൽ തൂക്കുപാലത്തിന് സമീപം ഫൈബർ വള്ളം മറിഞ്ഞു അന്യ സംസ്ഥാ തൊഴിലാളി മരിച്ചു. കോതമംഗലം സ്കൂബ ടീം സ്ഥലത്ത് എത്തി ഒരു മണിക്കൂറോളം തെരച്ചിൽ നടത്തിയതിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ആസാം സ്വദേശിൻജീവയാണ് മരിച്ചത്. മൂന്ന് പേരാണ് ഫൈബർ വള്ളത്തിൽ ഉണ്ടായിരുന്നത് . പ്രദേശവാസിയായ വർഗീസിനും മറ്റൊരു അന്യസംസ്ഥാന തൊഴിലാളിക്കുമൊപ്പം ഫൈബർ വള്ളത്തിൽ യാത്ര ചെയ്യുന്നതിനിടയിലാണ് അപകടം നടന്നത്. ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേർ നീന്തി രക്ഷപ്പെട്ടു. അപസ്മാരം ഉണ്ടായതാണ് അപകടത്തിന് കാരണമെന്ന് ഒപ്പം ഉണ്ടായിരുന്ന വർഗീസ് പറഞ്ഞു.
സുരക്ഷാ മുന്നറിയിപ്പുകൾ അവഗണിക്കുന്നതാണ് അപകടത്തിന് കാരണമെന്ന് കോതമംഗലം അഗ്നി രക്ഷാ നിലയം ഓഫീസർ കരുണാകരൻ പിള്ള വെളിപ്പെടുത്തി.